ശൈഖ് ഹജ്ജിനു പോകുന്ന വിവരം അറിഞ്ഞ് സന്തോഷിച്ച നാട്ടുകാര്‍ അദ്ദേഹം തങ്ങളെ വിട്ടു പോകുന്നത് ഇഷ്ടപെട്ടില്ല. ജനങ്ങളുടെ
അനിഷ്ടമറിഞ്ഞ ശൈഖ് കുറച്ച് വെള്ളമെടുത്ത് ഖുര്‍ആന്‍ വാക്യത്തില്‍ ജപിച്ച് പുത്തന്‍ പള്ളിയിലെ കിണറില്‍ ഒഴിച്ചു.എന്നിട്ട് പറഞ്ഞു : എല്ലാറ്റിനും കഴിവുള്ളവന്‍ ഏകനായ അല്ലാഹുവാണ് . അവന്‍റെ അടിമകളില്‍ ഒരുവന്‍ മാത്രമാണ് ഞാന്‍ എന്നിലൂടെ അള്ളാഹു ആര്‍ക്കെങ്കിലും വല്ല നന്മയും ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുങ്കില്‍ തീര്‍ച്ചയായും അതങ്ങിനെത ന്നെ സംഭവിക്കും .വിഷബാധയേല്‍ക്കുന്നവര്‍ ഈ കിണറ്റില്‍ നിന്ന് കുറച്ച് വെള്ളമെടുത്ത് കുടിക്കട്ടെ അല്ലാഹുവിന്‍റെമഹത്തായ അനുഗ്രഹത്താല്‍ സുഗപ്പെടും . അനനുമുതല്‍ പുത്തന്‍ പള്ളിയിലെ വെള്ളം വിഷചികില്സക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു സ്നേഹജനങ്ങളെ ദുഖത്തിലാഴ്ത്തി 1914 ജനുവരിയില്‍ ശൈഖ് അന്തരിച്ചു .താന്‍ ഓതിതാമസിച്ച പുത്തന്‍ പള്ളി ജുമാമസ്ജ്ജിദിനു
സമീപമാണ് ഖബ൪ .
No comments:
Post a Comment