കൈപ്പറ്റ ഉമ്മിണിക്കടവത്ത് അവറു അധികാരിയുടെയും മറ്റത്തൂ൪ താച്ചുമ്മയുടെയും മകനായി 1898ല്‍ ജനിച്ചു. പ്രഗല്ഭ് പണ്ഡിത൯മാരായ മരക്കാ൪ മൊല്ല, പേവും തറമ്മല്‍ അഹ്മദ് മുസ്ലിയാ൪, ഖുതുബി മുഹമ്മദ് മുസ്ലിയാ൪ (ഖബ൪ ചൊക്ലി) , ബൈത്തല അഹ്മദ് കുട്ടി മുസ്ലിയാ൪ (ഖബ൪ താനൂ൪) , കൈപ്പറ്റ മമ്മുട്ടി മുസ്ലിയാ൪ എന്നിവ൪ ഗുരുനാഥ൯മാരില്‍ ചിലരാണ്. കൈപ്പറ്റ, കുറ്റാളൂ൪, മദ്രസ ജമാലിയ്യ, ചെമ്മങ്കടവ്, തിരൂരങ്ങാടി, വാഴക്കാട്, മഹാരാഷ്ട്രയിലെ സൂറത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം. മുദ൪രിസായിരിക്കെ ദര്സ്ജ നി൪ത്തി പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ദ൪സില് അല്പകാലം പഠിച്ചു. വണ്ടൂ൪ കെ കെ സദഖത്തുല്ല മുസ്ലിയാ൪, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, കെ വി മോയിന്കുയട്ടി മുസ്ലിയാ൪ എന്നിവ൪ സഹപാഠികളാണ്.
കണ്ണിയത്ത് ഒരേ സമയം സഹപാഠിയും ഗുരുവുമായിരുന്നു. ഒ കെ ഹസ്റത്ത് എന്ന പേരില്‍ പ്രസിദ്ദനായിരുന്ന ഒ.കെ. അബ്ദുറഹ്മാ൯കുട്ടി മുസ്ലിയാ൪, കുട്ടശ്ശേരി സഈദ് മുസ്ലിയാ൪, ഇ സുലൈമാ൯ മുസ്ലിയാ൪, എന്നിവ൪ ശിഷ്യ൯മാരാണ്. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി കൃതികള്‍ രജിചിട്ടുണ്ട്. അല്‍ വറഖാത്ത്, അല്‍ ബുര്ഹായ൯, മാദാ വളിഫതുല്‍ ഫുഖഹാഅ, രിസാലത്തുല്‍ ഫിഖ്ഹിയ്യ:, ഫവാഇദുശത്താ എന്നിവ ഗ്രന്ഥങ്ങളില്‍ ചിലതാണ്. ദ൪സീ കിതാബുകളുടെ വ്യാഖ്യാനങ്ങളാണ് രജനകളിലധികവും. 1988ഫെബ്രുവരി 5ന് (1408 ജ: ആ: 17ന്) വെള്ളിയാഴ്‌ചയായിരുന്നു അന്ത്യം. കൈപ്പറ്റ ജുമുഅത്ത് പള്ളിക്കുസമീപമാണ് ഖബ൪.
No comments:
Post a Comment