നേട്ടങ്ങള്‍ :സ്വലാത്ത് കൊണ്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്.സല്‍മരണം,നബി(സ)യുടെ ശഫാ അത്ത് ലഭിക്കല്‍ ,ഭൌതികവും ആത്മീയവുമായ ആവശ്യ നിര്‍വഹണം,അള്ളാഹുവിന്റ്റെയും മലക്കുകളുടെയും സ്നേഹം ലഭിക്കല്‍,പാപ മോചനം,നരക മുക്തി തുടങ്ങി സ്വലാത്ത്തിന്‍ടെ മഹത്വം വളരെയാണെന്ന് ഉലമാക്കള്‍ പറയുന്നു.
ഔസ് (റ)നിവേദനം ചെയ്യുന്ന ഒരു ഹദിസില്‍ ഇങ്ങിനെ കാണാം നബി(സ)പറഞ്ഞു. ദിവസങ്ങളീല്‍ ഉത്തമം വെള്ളിയാഴ്ചയാണ്.അതിനാല്‍ അതിനാല്‍ അന്ന് കൂടുതല്‍ സ്വലാത്ത് നിങ്ങള്‍ ചൊല്ലുക.തീര്‍ച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിപ്പെടുത്തിതരും.അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു.യാറാസൂലള്ളാഹ് മണ്ണോട് ചേര്‍ന്ന് കഴിഞ്ഞാല്‍ ഞങ്ങളുടെ സ്വലാത്ത് എങ്ങിനെയാണ് തങ്ങല്‍ക്ക് കാണിച്ചുതരിക ? നബി(സ)പറഞ്ഞു.തീര്‍ച്ചയായും നബിമാരുടെ ശരീരങ്ങള്‍ അള്ളാഹു ഭൂമിക്ക് നിഷിദ്ദമാക്കിയിരിക്കുന്നു“(അബൂദാവൂദ് 1047)സ്വലാത്തിന്റെ മഹത്ത്വന്ങ്ങള്‍ ഇനിയും ഏറെയാണ്.ഇതുതന്നെ ധാരാളമാണല്ലോ.ഒഴിവ്സമയങ്ങള്‍ ഇനി നമുക്ക് സ്വലാത്തിനായി നീക്കിവെക്കാം.
No comments:
Post a Comment