നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ശൈഖ്‌ അഹ്മദ്‌ ശീറാസി

പുതിയ തലമുറക്ക്‌ അപരിചിതനാണ് അഹ്മദ്‌ ശീറാസി.നാദാപുരം പള്ളിക്കകത്തെ നാല് ഖബറുകളില്‍ ഒന്ന് അഹ്മദ്‌ ശീറാസിയുടേതാണ്.മലപ്പുറം ജില്ലയിലെ മങ്കട  ചേരിയത്താണ് സ്വദേശം. ചീരന്‍ കുന്നന്‍ മുഹമ്മദിന്‍റെ പുത്രനായി ഹി.1268 ല്‍ ജനിച്ചു. സൈനുദ്ധീന്‍ മഖ്ദൂം അഖീര്‍, മഖ്ദൂം അഹമ്മദ്‌ വലിയ ബാവ മുസ്ലിയാര്‍  , പൊന്നാനി അബ്ദുള്ള കുട്ടി മുസ്ലിയാര്‍ , മുഫ്തി മുഹമ്മദ്‌ മഖ്ദൂം ബാവമുസ്ലിയാര്‍ എന്നിവരാണ്  ഗുരുനാഥന്‍മാര്‍ ‍.

                                           കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ (മ: 1343 ) , തുന്നന്‍ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ (മ: 1341) , കൊങ്ങണം വീട്ടില്‍ അഹമ്മദ്‌ ബാവ മുസ്ലിയാര്‍ (മ: 1314 )  , തട്ടാങ്ങര കുട്ട്യേമു മുസ്ലിയാര്‍ (മ:1341 ), ഞമനേക്കോട് ഏനികുട്ടി മുസ്ലിയാര്‍  (മ: 1352 ),യുസുഫുല്‍ ഫള്ഫരി  ( മ: 1336)  കട്ടിലശ്ശേരി ആലിമുസ്ലിയാര്‍ (മ:1334 ) നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍ ( മ; 1340 ), വളപ്പില്‍ അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍  (മ :1322 ) എന്നിവര്‍ സഹപാഠികളാണ്.
                                   കുഞ്ഞുണ്ണിക്കര ഹൈദര്‍ മുസ്ലിയാര്‍ (മ: 1345 )  അരീക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍ (മര്‍ഹൂം അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പിതാവ് )തുടങ്ങി അനേകം ശിഷ്യന്മാരുണ്ട്.
                                          അല്ഫിയ,ഫത്‌ഹുല്‍ മുഈന്‍ ,തഫ്താസാനി  എന്നിവയുടെ വ്യാഖ്യാനം ശൈഖ്‌ രിഫാഈ , ശൈഖ്‌ ജീലാനി മൌലിദുകള്‍ എന്നിവ രജിച്ചിട്ടുണ്ട്. സൈനുദ്ധീന്‍ മഖ്ദൂം മൂന്നാമന്റെ മകന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പുത്രി ഫത്വിമയാണ് ഭാര്യ.മുഹമ്മദ്‌ ശിയാസ്,ആയിഷക്കുട്ടി,മര്‍യം,അബ്ദുറഹ്മാന്‍ എന്നിവരാണ് മക്കള്‍. ഹി: 1326  സഫര്‍  27 ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
      

No comments:

Post a Comment