നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കിടങ്ങയം ഇബ്രാഹിം മുസ്ലിയാ൪

തികഞ്ഞ ബ്രിട്ടീഷ് വിരോധിയും കഴിവുറ്റ പണ്ഡിതനും ചിന്തകനുമായിരുന്നു കിടങ്ങയം ഇബ്രാഹിം മുസ്ലിയാ൪. പട്ടിക്കാട്മുഹ്‌യുദ്ദീ൯ ആണ് പിതാവ്‌. ഫാത്തിമയാണ് ഉമ്മ. ജനനം 1896 ല്‍. നെല്ലിക്കുത്ത് ആലി മുസ്ലിയാ൪, അമാനത്ത്‌ ഹസന്കുട്ടി മുസ്ലിയാ൪, കരിമ്പനക്കല്‍ അഹമ്മദ് മുസ്ലിയാ൪, താഴെക്കോട് കുഞ്ഞലവി മുസ്ലിയാ൪,എന്നിവരാണ്‌ പ്രധാന ഗുരുനാഥന്മാ൪. അലനല്ലൂര്‍ മുണ്ടത്ത്പള്ളി, പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ളിയാകു൪ശി, കിടങ്ങയം മേല്മുറി, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആലിപ്പറമ്പ് പാലോളി കുഞ്ഞീദു മുസ്ലിയാ൪, അമാനത്ത്‌ കോയണ്ണി മുസ്ലിയാ൪,ഓമച്ചപ്പുഴ അബൂബക്൪ക്കുട്ടി മുസ്ലിയാ൪, തഴവ മുഹമ്മദ്കുഞ്ഞ് മൌലവി എന്നിവ൪ ശിഷ്യ൯മാരില്‍ ചിലരാണ്.
ഒന്നാംതരം പ്രസംഗകനായിരുന്നു.
പ്രസംഗം കാരണം ഇദ്ദേഹത്തിനെതിരെ അറസ്റ്റു ഭീഷണി ഉയര്‍ന്നിരുന്നു. നിരവധി ഗ്രന്ഥങ്ങളും അറബി കവിതകളും എഴുതിയിട്ടുണ്ട്.
ഖവാഇദെ ഉര്‍ദു, മുഅജമുല്ലുഗത്ത്, മഖ്സനുല്‍ മുഫ്‌റദാത്തിഫിത്തിബ്ബ്, അല്ലഫല്‍ അലിഫിന്റെ വ്യാഖ്യാനം, കെ എം മൌലവിയുടെ അല്‍ വിലായത്തു വല്കറാമയുടെ ഖണ്ഡനം, മ൯ഖൂസ്‌ മൌലുദിന്റെ വ്യാഖ്യാനം തുടങ്ങി ഒട്ടനവധി രചനകള്‍ അദ്ദേഹത്തിന്റെതായുണ്ട്. ബോംബെയിലായിരുന്നു താമസം. 1951ല്‍ മരണപ്പെട്ടു. കിടങ്ങയം പള്ളിക്കുസമീപമാണ് ഖബ൪.

No comments:

Post a Comment