നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യത്തെ പ്രസിഡന്റ്ൂ. യമനിലെ ഹള൪മൌത്തില്നി ന്നു കേരളത്തില്‍ കുടിയേറിയ സയ്യിദ്‌ കുടുംബത്തില്‍ അഹ്മദ്‌ ബാഅലവി തങ്ങളുടെ മകനായി 1840ലാണ് ജനനം. പ്രാഥമിക പഠനം നാട്ടില്‍ നിന്ന്. ശൈഖ് സയ്യിദ്‌ അലി അത്താസ്‌, ശൈഖ് അബ്ദുല്ലാഹ് എന്നിവരാണ് പ്രധാന ഗുരുനാഥന്മാ൪. മമ്പുറം സൈതലവി തങ്ങള്‍ , വരക്കല്‍ തങ്ങളുടെ പിതാവിന്റെ സമകാലികനും സ്നേഹിതനുമായിരുന്നു. കണ്ണൂര്‍ അറക്കല്‍ രാജാവ്‌ തങ്ങളെ പതിവായി സന്ദര്‍ശിച്ചിരുന്നു.

മതനവീകരണ വാദികളുടെ ശിഥിലീകരണ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ മുല്ലക്കോയ തങ്ങള്‍ കോഴിക്കോട്‌ ജുമുഅത്ത്‌ പള്ളിയില്‍ ഒരു ഉലമാ സംമ്മേളനം വിളിച്ചുകൂട്ടുകയും പണ്ഡിത സംഘടനക്ക്‌ രൂപം നല്കുംകയും ചെയ്തു. പിന്നീട് വിപുലമായ യോഗം ചേര്ന്നാ ണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്കിചയത്‌. സയ്യിദ്‌ ഹാശിം ചെറിയ കുഞ്ഞിക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേ൪ന്ന ഈയോഗം വരക്കല്തങ്ങളുടെ പൂ൪ണനിയന്ത്രണത്തിലായിരുന്നു. ഈയോഗത്തില്‍ തങ്ങള്‍ പ്രസിഡന്റാലയും പി വി മുഹമ്മദ്‌ മുസ്ലിയാ൪ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1932ലാണ് അന്ത്യം .

No comments:

Post a Comment