നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

മണ്ണുങ്ങല്‍ അബ്ദുറഹ്മാ൯ കുട്ടി മുസ്ലിയാര്‍

കുറ്റിക്കാട്ടൂര്‍ കണിയാത്ത് മഹല്ലിലെ മണ്ണുങ്ങല്‍ തറവാട്‌ പ്രശസ്ത പണ്ഡിത കുടുംബമാണ്. ഈ കുടുംബത്തില്‍ മണ്ണുങ്ങല്‍ മുഹമ്മദ്‌ മുസ്ലിയാരുടെ മൂന്നാമത്തെ മകനായാണ് അബ്ദുറഹ്മാ൯ കുട്ടി മുസ്ലിയാ൪ എന്ന അതൃമാ൯കുട്ടി മുസ്ലിയാ൪ ജനിച്ചത്‌. പിതാവായ മുഹമ്മദ്‌ മുസ്ലിയാരുടെ കീഴില്‍ പ്രാഥമിക വിജ്ഞാനം നേടിയ അതൃമാ൯കുട്ടി മുസ്ലിയാ൪ വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് അബ്ദുല്‍ ഖാദര്‍ ഫള്ഫരി, അബ്ദുല്‍ അസീസ്‌ ഹസറത്ത്‌, വൈത്തല അഹ്മദ്‌ കുട്ടി മുസ്ലിയാ൪, ചെറുശ്ശേരി അഹ്മദ്‌ കുട്ടി മുസ്ലിയാ൪ തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട്, ശിഹാബുദ്ദീ൯ അഹമ്മദ്‌കോയശാലിയാത്തി (റ)യുടെ അടുത്തു നിന്ന് ഉന്നത ഹദീസ്‌ ഗ്രന്ഥങ്ങള്‍ ഓതുകയും, അധ്യാപനത്തിനുള്ള സമ്മതം വാങ്ങുകയും ചെയ്തു. കൊടുവള്ളി, ചാലിയം, കൊടിയത്തു൪, കോടമ്പുഴ, ചേലേമ്പ്ര, മങ്ങാട്‌ തുടങ്ങിയ സ്ഥലങ്ങളിലും സ്വന്തം നാടായ കണിയാത്തും മുദരിസായി സേവനമനുഷ്ടിച്ചു.
 കുന്ദമംഗലം, കാരന്തൂ൪, വെള്ളിപറംമ്പ്, കണിയാത്ത് എന്നിവിടങ്ങില്‍ ഖാളിയായിരുന്നു.
മര്ഹൂംു ശാലിയാത്തിയുടെ സന്തതസഹചാരിയായിരുന്ന അതൃമാ൯കുട്ടി മുസ്ലിയാ൪ അറബിസാഹിത്യത്തില്അര തിനിപുണനായിരുന്നു. അറബിയില്‍ പല മ൪സിയ്യത്തുകളും പദ്യങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഖസീദത്തു൪ റഹ്മാനിയ്യ തുടങ്ങിയ പല കൃതികളും അപ്രകാശിതങ്ങളാണ്. ഹി:1374 ശഅബാ൯ 26ന് ബുധനാഴ്ചയായിരുന്നു അന്ത്യം.

No comments:

Post a Comment