നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കണ്ണിയത്ത്‌ അഹ്മദ്‌ മുസ്ലിയാ൪

കണ്ണിയത്ത്‌ അവറാ൯കുട്ടി മൊല്ലയുടെയും കദിയുണ്ണിയുടെയും മകനായി 1900 ജനു 17ന് മഞ്ചേരി തോട്ടക്കാട്ട് ജനിച്ചു. ഖുതുബി മുഹമ്മദ്‌ മുസ്ലിയാ൪ (മ: 1964 ), ചെറുശ്ശേരി അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, വൈത്തല അഹ്മ്മദ്‌ കുട്ടി മുസ്ലിയാ൪ (ഖബ൪ താത്തൂ൪), യുസുഫുല്‍ ഫള്ഫരി, അസീസുല്‍ വേലൂരി എന്നിവരില്‍ നിന്ന് വിദ്യാഭ്യാസം.
സയ്യിദ്‌ അബ്ദുറഹ്മാ൯ അല്ബുയഖാരി ഉള്ളാള്‍, ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കൈപറ്റ ബീരാന്കു്ട്ടി മുസ്ലിയാര്‍, അണ്ടോണ പോക്ക൪കുട്ടി മുസ്ലിയാ൪, അണ്ടോണ അബ്ദുള്ള മുസ്ലിയാ൪, കെ പി ഹംസ മുസ്ലിയാ൪ (ചിത്താരി) തുടങ്ങിയവ൪ ശിഷ്യന്മാരില്‍ പ്രധാനികളാണ്.

തലപ്പെരുമണ്ണ (കൊടുവള്ളി), ഊരകം കീഴ്മുറി (വേങ്ങര), നെല്ലിപ്പറമ്പ്, മൊറയൂ൪, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം. വാഴക്കാട് ദാറുല്‍ ഉലൂം (1917-1933), മാട്ടൂല്‍ (1933-1941), പറമ്പത്ത്‌ (1941-45), പൊന്നാനി (1945-47), വാഴക്കാട് ദാറുല്‍ ഉലൂം (1947-1969), പട്ടിക്കാട് ജാമിഅ: (1969-1970), തൃക്കരിപ്പൂ൪ തുരുത്തി (1970-73), ഉമ്മത്തൂ൪ (1973-76), താത്തൂ൪ എന്നിവിടങ്ങളില്‍ മുദരിസായി സേവനം. തഹ് ലീലുല്‍ മതാലിബിസ്സനിയ്യ,റദ്ദുല്വേഹാബിയ്യ: എന്നിവ രചനകളില്‍ പ്രധാനപ്പെട്ടതാണ്.
ക൪മ്മ ശാസ്ത്രത്തില്‍ നിപുണനായ കണ്ണിയത്ത്‌ ബഹുഭാഷാ പണ്ടിതന്കൂടിയായിരുന്നു. സമസ്ത രൂപീകരണത്തില്‍ നാല്പതത്‌ അംഗങ്ങളില്‍ ഒരാളായിരുന്നു കണ്ണിയത്ത്‌. 1989വരെ സമസ്തയുടെ പ്രസിഡന്റ്ാ.
1993സെപ്തംബര്‍ 19ന് ഞായറാഴ്ച അന്തരിച്ചു. വാഴക്കാട്‌ ജുമുഅത്ത് പള്ളിയുടെ സമീപമാണ് ഖബ൪.

No comments:

Post a Comment