നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഖാളി മുഹമ്മദ്‌

മാലികുദ്ധീനാരിന്റെ കുടുംബത്തിലാണ് ഖാളി മുഹമ്മദ്‌ ജനിച്ചത്‌.അല്ലാമ ശിഹാബുദ്ധീന്‍ ഖളിയുടെ മകന്‍ ശൈഖ്‌ ഖാളി അബ്ദുല്‍അസീസാണ് പിതാവ്.ഹിജ്റ 980 ല്‍ കോഴിക്കോട് ജനിച്ച ഉസ്മാന്‍ ലബ്ബ ഖാഹിരിയാണ് പ്രധാന ഗുരു.കോഴിക്കോട് കുറ്റിച്ചിറയില്‍ ഖാളിയും മുദരിസുമായി സേവനം ചെയ്തു.നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.ഏറ്റവും അവസാനത്തേത് മുഹയിദ്ധീന്‍ മാലയാണെന്ന് പറയപെടുന്നു.കൊല്ലവര്‍ഷം 782 ലാണ് മുഹയിദ്ധീന്‍ മാല വിരചിതമായത്.
ഇന്ത്യ ഭരിച്ച പോര്‍ച്ചുഗീസുകാരുടെ കിരാതത്വം വരച്ചു കാണിക്കുന്ന ഫത്‌ഹുല്‍ മുബീന്‍ , നള്മുല്‍ അവാമില്‍ (വ്യാകരണ ശാസ്ത്രം), നള്മുല്‍ അജ്നാസ്‌( ക്രിയകളുടെ വകുപ്പുകള്‍ വിവരിക്കുന്നത്),
നള്മുഖതരുന്നിദാ(ഖതരുന്നിദായുടെ കാവ്യാവിഷ്കാരം),മന്ഹളുമത്ഫീ ഇല്മില്‍ ഹിസാബ്( ഗണിതശാസ്ത്രത്തിലെ കാവ്യ ക്രതി),മന്‍ളുമതു ഫീ ഇല്മില്‍ അഫ്ലാക്കി വന്നുജൂം (ജ്യോതിശാസ്ത്ര കൃതി),തുടങ്ങിയവ രചനകളില്‍ പ്രധാനപ്പെട്ടതാണ്.തന്‍റെ ശേഷം കോഴിക്കോട്‌ ഖാളിയായത് മകന്‍ ഖാളി മുഹയിദ്ധീനാണ്.ഹിജ്റ 1025 റബീഉല്‍അവ്വല്‍ 25 നാണ് അന്തരിച്ചത്.കോഴിക്കോട് കുറ്റിച്ചിറജുമുഅത്ത് പള്ളിയുടെ തെക്കുഭാഗത്താണ് ഖബര്‍.

No comments:

Post a Comment