നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

മദ്ഹബിന്റെ ഇമാമുകള്‍

ഇമാം അബൂ ഹനീഫ (റ)
  • ജനനം:   ഹിജ്റ 80 ല്‍ (ക്രി:699) കൂഫയില്‍ .
  • പേര്:      നുഅ്മാനുബ്നു സാബിതുബ്നു സൂത്വ  نعمان بن ثابت بن زوطا
  • വഫാത് :  ഹിജ്‌റ150 ല്‍ (ക്രി:767) ബാഗ്ദാദില്‍ 
  • സ്വഹാബികളെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
***
ഇമാം മാലിക് ബ്നു അനസ്‌ (റ) 
  •  ജനനം:      ഹിജ്റ 92 ല്‍ (93ല്‍ എന്നും അഭിപ്രായമുണ്ട്) മദീനയില്‍
  • മാതാവ്‌:   ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ الغالية بنت الشريك الأزدية
  • വഫാത്:     ഹിജ്‌റ 179 റബിഉല്‍അവ്വലില്‍ - മദീനയില്‍
***

ഇമാം ശാഫിഈ (റ) 
  • പൂര്‍ണ്ണ നാമം :               മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) 
  •  ജനനം:                             ഹിജ്റ 150 ല്‍(ക്രി.വ. 767) ഗാസയില്‍
  • മാതാവ്‌:                         ഫാത്വിമ
  • ഏഴാം  വയസ്സില്‍:      വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി
  • പത്താം വയസ്സില്‍:     ഇമാം മാലിക്‌ (റ) വിന്‍റെ പന്ത്രണ്ടായിരം         ഹദീസുകള്‍ ക്രോഡീകരിച്ച മുവത്വ മനപ്പാഠമാക്കി.
  • ഭാഷാപഠനം :              ഇരുപതുവര്‍ഷക്കാലം
  •  ഖദീമുകള്‍:                  ഇറാഖില്‍ വെച്ച്  രേഖപ്പെടുത്തിയ കിതാബുകള്‍
  • ജദീദുകള്‍:                     ഈജിപ്തില്‍ വെച്ച് രേഖപ്പെടുത്തിയ കിതാബുകള്‍
  • നാസ്വിറുല്‍ ഹദീസ്‌:  ഹദീസ്‌ വിജ്ജാനത്തില്‍ ഉന്നതി നേടിയ കാരണത്താല്‍ ഇറാഖില്‍ ഈ പേരില്‍ പ്രസിദ്ധനായിരുന്നു.
  • ഇജ്തിഹാദ്‌  പട്ടം:     പതിനഞ്ചാം വയസ്സില്‍ 
  • ഇജ്തിഹാദ്‌ പട്ടം നല്‍കിയത്‌:    മക്കയിലെ അന്നത്തെ മുഫ്തിയും ഇമാമുമായിരുന്ന ഇമാം ഷാഫിഈ (റ)യുടെ ഉസ്താദ്‌  മുസ്ലിമുബിന്‍ ഖാലിദ് (റ)
  •  വഫാത് :                    ഹിജ്‌റ ഇരുനൂറ്റി നാലില്‍(ഈജിപ്തില്‍)


  • ഖുറൈശി വംശത്തില്‍ ഒരു പണ്ഢിതന്‍ ഭൂതലം മുഴുക്കയും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഈ പണ്ഢിതന്‍ ശാഫിഈ ഇമാമാണെന്നാണ് പണ്ഢിത പക്ഷം. സ്വഹാബത്തടക്കമുള്ള ഖുറൈശി കുടുംബത്തില്‍പെട്ട ആരും ഇമാം ശാഫിഈ(റ) യോളം പാണ്ഢിത്യമുള്ളവരായിരുന്നില്ലെന്ന് ഇതിനു തെളിവായി അവര്‍ പറയുന്നു. ശറഹുല്‍മുഹദ്ദബ്: വാ:1, പേ:11, താരീഖുബഗ്ദാദ്: വാ:1, പേ: 61, ത്വബഖാത്: വാ:1, പേ:102,103, ഹില്‍യത്:വാ:9,പേ: 65, ബൈഹഖിയുടെ മനാഖിബുശ്ശാഫിഈ: വാ:1, പേ:26, ബയാനു ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ: പേ:94 എന്നിവ നോക്കുക. muslimpath

***

അഹ്മദ്ബ്നു ഹമ്പല്‍ (റ)

  •  പൂര്‍ണ്ണനാമം:    അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പല്‍ - أبو عبد الله أحمد بن محمد بن حنبل 
  • ജനനം:           ഹിജ്‌റ 164 (ക്രി.വ 780) ബാഗ്ദാദ്
  • വഫാത്:          ഹിജ്‌റ  241 (ക്രി.വ 855) ബാഗ്ദാദ്
  • ശക്തമായ  നിലപാട്‌:  മുഅ്തസിലി കള്ക്കെതിരെ ശക്തമായ നിലപാട് കാരണം ജയില്‍വാസം,ക്രൂരമായ പീഡനങ്ങള്‍ .

No comments:

Post a Comment