നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

മുഹമ്മദ്‌ നബി (സ)

  • മുഹമ്മദ്‌ നബി (സ) ജനനവര്‍ഷം:     ക്രിസ്താബ്ദം 571 ഏപ്രില്‍ 20‏ (ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ‏)
  •  ഗോത്രവും കുടുംബവും  :  ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍
  • ജനിച്ച  സ്ഥലം :            വിശുദ്ധ മക്കയില്‍
  • പിതാവ്‌:                       അബുല്ല  (നബി(സ)യുടെ ജനനത്തിനു മുന്‍പ്‌ പിതാവ്‌ മരണപ്പെട്ടു)
  • മാതാവ്‌:                        ആമിന (നബി(സ)യുടെ ആറാം വയസ്സില്‍ മാതാവ്‌ മരണപ്പെട്ടു)
  • മാതാവ്‌  മരണപ്പെട്ട സ്ഥലം : അബവാഉ ( أبواء) മക്കക്കും മദീനക്കും ഇടയില്‍ ഉള്ള സ്ഥലം
  • മുഹമ്മദ്‌ എന്ന് പേരിട്ടത് : പിതാമഹനായ അബ്ദുല്‍ മുത്വലിബ്
  • പേരുവെച്ചസ്ഥലം :         വിശുദ്ധ കഅ്ബയില്‍ 
  • മുഹമ്മദ്‌  എന്ന്  നാമകരണം ചെയ്യാന്‍ കാരണമായി അബ്ദുല്‍ മുത്തലിബ് പറഞ്ഞത്‌:      “അല്ലാഹുവിന് വേണ്ടി അവന്‍ സ്വര്‍ഗ്ഗത്തിലും, സൃഷ്ടികള്‍ക്കു വേണ്ടി ഭൂമിയിലും സ്തുതിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”
  •  മുലയൂട്ടിയവര്‍:                   സുവൈബിയ,ഹലീമ  (നബിയുടെ പിതൃസഹോദരനായ അബൂലഹബിന്റെ പരിചാരിക സുവൈബിയ  , ബനൂസഅ്ദില്‍പ്പെട്ട ശുഐബിന്റെ പുത്രി ഹലീമ) 
  •  പിതാമഹനായ അബ്ദുല്‍ മുത്വലിബ് മരണപ്പെട്ടത് : നബിക്ക് എട്ട്‌ വയസ്സ് പ്രായമായപ്പോള്‍
  •  പന്ത്രണ്ടാം വയസ്സില്‍  ശാമിലേക്ക് പോയത്‌ :പിതൃവ്യന്‍ അബൂതാലിബിന്‍റെ കൂടെ 
  • ശാമിലേക്കുള്ള യാത്രയില്‍ ബുസ്റ എന്ന സ്ഥലത്ത് വെച്ച്  ക്രൈസ്തവ വേദഗ്രന്ഥങ്ങളില്‍ പറഞ്ഞപ്രവാചക ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ ക്രിസ്ത്യന്‍ പാതിരി : ബഹീറ
  • ഖദീജ ബീവി തന്‍റെ കച്ചവട വസ്തുക്കളുമായി നബിയെ ശാമിലേക്ക് അയച്ചപ്പോള്‍ കൂടെ അയച്ച ഭൃത്യന്‍റെ  പേര്: മൈസറ
  • ഖദീജ ബീവിയെ  വിവാഹം കഴിക്കുമ്പോള്‍  പ്രായം: നബി(സ) 25 ഖദീജ ബീവി 40 
  • നബി(സ) ക്ക് ആദ്യ വഹ് യ് ലഭിച്ച സ്ഥലം : ഹിറാ ഗുഹ
  • ആദ്യ വഹ് യ് ലഭിച്ചപ്പോള്‍ നബി(സ) യുടെ പ്രായം: ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് തിരുമേനിക്ക് നാല്‍പ്പതു വയസ്സും 6 മാസവും 16 ദിവസവും പൂര്‍ത്തിയായ ദിവസം. ക്രിസ്താബ്ദം 610 ആഗസ്റ്റ് 16.  സൌരവര്‍ഷക്കണക്കുപ്രകാരം മുപ്പത്തൊമ്പതു വയസ്സും 3 മാസവും 16 ദിവസവും.
  •  >>>അവസാനിച്ചിട്ടില്ല

No comments:

Post a Comment