നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

തരുവണ അബ്ദുല്ല മുസ്ലിയാര്‍

തരുവണയുടെ വിയോഗം സുന്നി സമൂഹത്തിന്ന് കനത്ത നഷ്ടം 
നൂറുല്‍ ഉലമാ സഅദാബാദ്

1951ല്‍ സുന്നിരംഗത്ത് ആദ്യമായി വദ്യഭ്യാസബോര്‍ഡ് രൂപികരണത്തിനും അതിന്റെ പ്രഥമ ഓര്‍ഗനൈസറും മുഫത്തിശും പ്രഥമ റൈഞ്ച് രൂപികരണത്തിലും സഹകാരിയായിരുന്നു തരുവണ അബ്ദുല്ല മുസ്ലിയാര്‍ എന്ന് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുശോജന സന്ദേശത്തില്‍ അറിയിച്ചു. തന്റെ ജീവിതം മുഴുവനും സുന്നത്ത് ജമാഅത്തിനും അതിന്റെ പ്രചരണത്തിനും നീക്കിവെച്ച ത്യാഗികൂടിയായിരുന്നു അദ്ദേഹം. മാതൃകാ മുദരിസ്സ്, മാതൃകാസംഘാടകന്‍ എന്നീ നിലക്ക് അദ്ദേഹം അനുസ്മരണീയനാണ്. സുന്നി വിദ്യാഭ%焪#:6._;kȵര്‍ഡ് രൂപികരണത്തിലും അठմ 6Xw0/d സജീവ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹത്തില്‍ നിന്ന് ഒരു പാട് പകര്‍ത്താനുണ്ട്. അദ്ദേഹത്തില്‍ നിന്ന് യുവപ്രവര്‍ത്തകര്‍ക്ക് പ്രചോദനം ഉണ്ടാവട്ടെ.അദ്ദേഹത്തെയും നമ്മെയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടെ. സന്തപ്ത കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ഒരു മാസത്തിനിടയില്‍ പി.പി.മുഹിയദ്ദീന്‍ കുട്ടി മുസ്ല്യാര്‍, പി.എം.കെ. ഫൈസി എന്നിവരുടെ വിടവിന് ശേഷം തരുവണയുടെ വിടവ് സുന്നി സമൂഹത്തെ ദുഖത്തിലാഴ്ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു പരലോക മോക്ഷം നല്‍കുമാറാക്കട്ടെ.

No comments:

Post a Comment