നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നിയമ വിധികളെ ഇസ്ലാമില്‍

നിയമ വിധികളെ ഇസ്ലാമില്‍ അഞ്ചായി തിരിച്ചിരിക്കുന്നു.
ഇസ്ലാമിലെ ഏതൊരു നിയമവും ഈ അഞ്ചി ലൊന്നില്‍ പെട്ടതായിരിക്കും. 

1- واجب (വാജിബ്)
2-سنّة (സുന്നത്ത്‌)
3-حرام (ഹറാം)
4-كراهة (കറാഹത്)
5-حلال (ഹലാല്‍)

  • വാജിബിന് ഫര്‍ള് എന്നും പറയുന്നു. 
  • ഫര്‍ള്കള്‍ രണ്ടു വിധം ഉണ്ട്‌. 

1-ഫര്‍ള് ഐന്‍ : നിസ്കാരം പോലെയുള്ള എല്ലാ വ്യക്തികള്‍ക്കും നിര്‍ബന്ധമായവ.
 2-ഫര്‍ള് കിഫായ : മയ്യിത്ത് നിസ്കാരം പോലെയുള്ള ആരെങ്കിലും നിര്‍വഹിച്ചാല്‍ സമുഹത്തിന്റെ മൊത്തം ബാധ്യതയും തീരുന്നവ.

  •  സുന്നത്ത്‌: ഖുര്‍ആന്‍ ഓതുന്നത് പോലെ, പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം കിട്ടുന്നതും പ്രവര്‍ത്തിക്കാതിരുന്നാല്‍ ശിക്ഷ കിട്ടാത്തതുമായവ. (സുന്നത്തിന് മന്‍ദൂബ്‌,നഫ്ല്‍ മുസ്തഹബ്ബ് തുടങ്ങിയ പദങ്ങളും ഉപയോഗിക്കുന്നു.)
  •  ഹറാം: മദ്യപാനം പോലെ, ഒഴിവാക്കിയാല്‍ പ്രതിഫലം ലഭിക്കുന്നതും പ്രവര്‍ത്തിച്ചാല്‍ ശിക്ഷ കിട്ടുന്നതുമായവ. 
  • കറാഹത്: വലതു വശത്തേക്ക് തുപ്പുന്നത് പോലെ, പ്രവര്‍ത്തിച്ചാല്‍ കുറ്റമില്ലെങ്കിലും ഒഴിവാക്കിയാല്‍ പ്രതിഫലം ലഭിക്കുന്നവ. 
  • ഹലാല്‍: മുന്തിയയിനം ഭക്ഷണം കഴിക്കുന്നത് പോലെ,പ്രവര്‍ത്തിക്കുന്നതിനും പ്രവര്‍ത്തിക്കാതിരിക്കുന്നതിനും വിരോധമില്ലാത്തവ. (മുബാഹ് എന്ന പദവും ഹലാലിന് ഉപയോഗിക്കുന്നുണ്ട്)

No comments:

Post a Comment