നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇസ്ലാം കാര്യങ്ങള്‍

ഇസ്ലാം കാര്യങ്ങള്‍ ഏതൊക്കെയെന്നും നേരത്തെ ഈമാന്‍ കാര്യങ്ങള്‍ ചോദിച്ച അപരിചിതന്‍ * നബി (സ)യോട് ചോദിച്ചു.നബിതങ്ങളുടെ മറുപടി ഇപ്രകാരമായിരുന്നു.

ا لإسلام: أن تشهد أن لا إله إلا الله، وأن محمداً رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلاً


  1. ആരാധനക്കര്‍ഹന്‍ അള്ളാഹു മാത്രമാണെന്നും,മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്‍റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കലാണ് . 
  2. നിസ്കാരം നിലനിര്‍ത്തുക 
  3. സാകാത്‌ കൊടുത്തു വീട്ടുക 
  4. റമളാന്‍ മാസം നോമ്പ്‌ അനുഷ്ഠിക്കുക  
  5. ഹജ്ജ്‌ ചെയ്യാന്‍ കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക.
 


*ജിബ്രീല്‍ (അ) എന്ന മലക്കായിരുന്നു അപരിചിതനായി നബി(സ)തങ്ങളുടെ സന്നിധിയില്‍ വന്നിരുന്നത്

No comments:

Post a Comment