നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നബി (സ) യുടെ ഭാര്യമാര്‍


  • (ആദ്യ വിവാഹം നബി(സ)യുടെ ഇരുപത്തഞ്ചാം വയസ്സില്‍ )
  • ഖദീജ (റ) :(നബി(സ)യെക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതല്‍)
  • സൌദാ(റ): (അബ്സീനിയയില്‍ നിന്നുള്ള മടക്ക യാത്രയില്‍ ഭര്‍ത്താവ് മരണപ്പെട്ട അനാഥയായ വൃദ്ധയായിരുന്നു അവര്‍ )
  • ആഇശാ(റ):(നബി(സ)യുടെ വാഫാതിനു ശേഷം മുപ്പത്‌ വര്‍ഷത്തോളം ജീവിച്ചു.ഇസ്ലാമിന് വലിയ സംഭാവനകള്‍ നല്കാന്‍ അവര്‍ക്കായി.)
  • ഹഫ്സ(റ): (ബദര്‍ യുദ്ധത്തില്‍  ശഹീദായ ഖുനൈസ്‌ (റ)വിന്‍റെ വിധവ)
  • സൈനബ (റ): (ഉമ്മുല്‍മസാകീന്‍ . ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ ഭാര്യ)
  • സൈനബ(റ): (പ്രവാചകന്റെ പിതൃസഹോദരി ഉമൈബയുടെ പുത്രി)
  • ഉമ്മുസലമ(റ): (ഭര്‍ത്താവ്‌ ശഹീദായ നാലു കുട്ടികളുള്ള ഒരു വിധവ)
  • ജുവൈരിയ്യ (റ): (ബനൂ മുസ്തലിഖ് യുദ്ധത്തില്‍ പിടിയിലായ  ശത്രുക്കളില്‍പെട്ട ഹാരിസിന്റെ മകള്‍ - ഭര്‍ത്താവ്‌ മരണപ്പെട്ടമകളെ വിവാഹം കഴിക്കണമെന്ന ഹാരിസിന്റെ അഭ്യര്‍ത്ഥന നബി(സ)സ്വീകരിക്കുകയും അത് കാരണമായി ഗോത്രം മുഴുവന്‍ ഇസ്ലാം സ്വീകരിച്ചു.)
  • ഉമ്മുഹബീബ (റ): (യഥാര്‍ത്ഥ പേര് റംല . അബുസുഫ്‌യാന്റെ പുത്രി , ഭര്‍ത്താവ്‌ ക്രിസ്തുമതം സ്വീകരിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു) 
  • സ്വഫിയ്യ (റ): (ഖൈബര്‍ യുദ്ധത്തില്‍ മരണപ്പെട്ട ഒരു യഹൂദിയുടെ പുത്രി-ഇത് കാരണമായിആ ഗോത്രത്തിലെകുറെ ആളുകള്‍ ഇസ്ലാമിലേക്ക് വന്നു)
  • മൈമൂന (റ): (അന്‍പതോളം വയസ്സ് പ്രായം ഉണ്ടായിരുന്ന മൈമൂന(റ) യെ ഇതിനു മുന്‍പ്‌ രണ്ടുപേര്‍ വിവാഹം കഴിച്ചിരുന്നു.)
  • മാരിയത്തുല്‍ ഖിബ്ത്വിയ്യ (റ): (ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി നല്‍കിയ അടിമ) 

No comments:

Post a Comment