കാഞ്ഞങ്ങാട് സംയുക്തഖാളി എന്ന പേരില്‍ പ്രസിദ്ധനായ പി എ അബ്ദുള്ള മുസ്ലിയാ൪ എടക്കാട൯ കണ്ടി കുഞ്ഞിമാഹിന്റെ മകനായി 1922ല്‍ പാലോട്ടുപള്ളിയില്‍ ജനിച്ചു. ഖദീജയാണ് മാതാവ്.
വേങ്ങാട്ട് കുഞ്ഞാമു മുസ്ലിയാ൪, പരൂര് അഹമ്മദുണ്ണി മുസ്ലിയാ൪, പാലോട്ട് പള്ളി മുഹമ്മദ് മുസ്ലിയാ൪, പോക്ക൪ മുസ്ലിയാ൪, കോടഞ്ചേരി ബാപ്പു മുസ്ലിയാ൪, കടവത്തൂ൪ പോക്ക൪ മുസ്ലിയാ൪ തുടങ്ങിയവരാണ് ഗുരുനാഥ൯മാ൪.
മട്ടനൂ൪,ഉളിയില്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കടവത്തൂ൪, തളിപ്പറമ്പ് തങ്ങള്പനള്ളി, ചാക്യാ൪കുന്ന്, ഖുവ്വത്തുല്‍ ഇസ്‌ലാം തളിപ്പറമ്പ്, കോട്ടപ്പുറം, കടാങ്കോട്, മൊഗ്രാല്‍, കടമേരി, എടക്കാട് എന്നിവിടങ്ങളിലായിരുന്നു സേവനം.
തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാമില്‍ മൂന്നുവ൪ഷം പ്രി൯സിപ്പലായ പി എ മരണം വരെ കളനാട് ജാമിഅ: സഅദിയ്യ: പ്രി൯സിപ്പലായിരുന്നു.
ബഹുഭാഷാ പണ്ഡിതനായ പി എ ഒരെഴുത്തുകാരനും കൂടിയായിരുന്നു. പുറത്തിയില്‍ തൊടിയില്‍ അഹമ്മദ് മുസ്ലിയാരുടെ പുത്രി ഖദീജയാണ് പത്നി. ഫാറൂഖ് കോളേജ് അറബിക് ലക്ചറ൪ പി എ അഹമ്മദ് സഈദ് മകനാണ്. സമസ്തയിലും കീഴ്ഘടകങ്ങളിലും പല സ്ഥാനങ്ങളും വഹിച്ചിരുന്നു.
1995 മെയ് 31ന് (ഹി: 1416 മുഹറം ഒന്നിന് ബുധ൯) പി എ വിട പറഞ്ഞു. മട്ടനൂ൪ പാലോട്ട് പള്ളി ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.

No comments:
Post a Comment