800 വ൪ഷം മുമ്പ് യമനിലെ ഹള൪ മൌത്തില്‍ നിന്ന് സയ്യിദ് അഹ്മദ് ജമാലുദ്ദീ൯ ബുഖാരി വളപട്ടണത്തിലെത്തി. അദ്ദേഹത്തിന്റെച പി൯മുറക്കാരാണ് കേരളത്തിലെ ബുഖാരി ഖബീല. സയ്യിദ് അബൂബക്ക൪ ചെറുകുഞ്ഞിക്കോയ തങ്ങളുടെയും ഫാത്തിമ ബീവിയുടെയും മകനായി 1341—ല്‍ റബീഉല്‍ അവ്വല്‍ 25ന് കരുവ൯തുരുത്തിയിലാണ് ജനനം. കോടമ്പുഴ മുഹമ്മദ് മുസ്ലിയാ൪, പുത്ത൯ വീട്ടില്‍ മുഹമ്മദ് മുസ്ലിയാ൪, പൊന്നാനി മുഹമ്മദ് മുസ്ലിയാ൪, അബുല്‍ കമാല്‍ കാടേരി, അവറാ൯ കുട്ടി മുസ്ലിയാ൪, പറവണ്ണ മൊയ്തീ൯ കുട്ടി മുസ്ലിയാ൪, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, തൃക്കരിപ്പൂ൪ ബാപ്പു മുസ്ലിയാ൪, ഇ കെ അബൂബക്ക൪ മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
കരുവ൯തുരുത്തി, കളരാന്തിരി, പരപ്പനങ്ങാടി, പറമ്പത്ത്, വെല്ലൂ൪ എന്നിവിടങ്ങളിലായിരുന്നു പഠനം. വെല്ലൂരില്‍ നിന്ന് ഒന്നാം റാങ്കോടെ വിജയം. ആദ്യമായി ജോലി ഏറ്റത് ഉള്ളാളിലാണ്. ഹി: 1371—ല്‍ ഖാളി അ൯സാ൪ മുസ്ലിയാരുടെ മരണശേഷം ഉള്ളാള്‍ ഖാളിയായി സ്ഥാനമേറ്റു. ക൪ണ്ണാടകയിലേയും കേരളത്തിലെയും നിരവധി മഹല്ലുകളില്‍ തങ്ങള്‍ ഖാളിയാണ്. സമസ്തയില്‍ വളരെ നേരത്തെ മെമ്പറാണ്. ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്ഡ്് പ്രസിഡണ്ടായിട്ടുണ്ട്. കണ്ണിയത്ത് പ്രസിഡണ്ട് സ്ഥാനമലങ്കരിച്ചപ്പോള്‍ തന്നെ സമസ്തയുടെ വ൪ക്കിംഗ് പ്രസിഡണ്ടായിരുന്ന തങ്ങള്‍ 1989 –ല്‍ സമസ്ത പുനസംഘടിപ്പിച്ചപ്പോള്‍ പ്രസിടണ്ടന്റ്9 പദവിയിലെത്തി.

No comments:
Post a Comment