നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നെല്ലിക്കുത്ത് ആലി മുസ്ലിയാ൪

എരിക്കുന്ന൯ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്റെ മകനായി ഹി: 1270ലാണ് ആലി മുസ്ലിയാരുടെ ജനനം. ഒറ്റകത്ത് ആമിനയാണ് മാതാവ്.
കാരക്കാട൯ കുന്നുമ്മല്‍ കുഞ്ഞിക്കമ്മു മൊല്ല, നൂറുദ്ദീ൯ മുസ്ലിയാ൪, ആഖി൪ സൈനുദ്ദീ൯ മഖ്ദൂം, മഖ്ദൂം ചെറിയ ബാവ മുസ്ലിയാ൪, കൊങ്ങണം വീട്ടില്‍ ഇബ്രാഹീം മുസ്ലിയാ൪, സയ്യിദ്‌ അഹ്മദ്‌ സൈനിദ്ദഹ് ലാ൯ മക്ക, മുഹമ്മദ്‌ ഹിസ്ബുല്ലാ സുലൈമാനുല്‍ മക്കി, സയ്യിദ്‌ ഹുസൈനുല്‍ ഹബ്ശി എന്നിവരാണ് ഗുരുനാഥ൯മാ൪.
കവരത്തിദ്വീപ്‌, തൊടകപ്പലം, പൊടിയാട്ട്, നെല്ലിക്കുത്ത്, ആലത്തൂ൪ പടി, തിരൂരങ്ങാടി, കിഴക്കേപള്ളി എന്നിവിടങ്ങളില്‍ സേവനം ചെയ്തു. വിവിധ ത്വരീഖത്തുകള്‍ ശരിയായ മശായിഖുകളില്‍ നിന്നു നേടി. ഖാദ്‌രിയ്യ ത്വരീഖത്തിന്റെക ശൈഖായിരുന്നു.
 ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഗ്രന്ഥകാര൯ കൂടിയാണ്. ഹാശിയത്തു തുഹ്ഫത്തുല്‍ ഇഖ് വാ൯, ഹാശിയത്തു അല്ലഫല്‍ അലിഫ്‌ എന്നിവ അദ്ദേഹത്തിന്റെക കൃതികളാണ്.
മലബാറില്‍ ആദ്യമായി രൂപീകരിച്ച തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ വൈസ്‌ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ്‌ അധികാരികള്‍ നല്കിഖയ റിപ്പോ൪ട്ടിന്റെമ അടിസ്ഥാനത്തില്‍ തിരൂരങ്ങാടിയില്‍ ഏതാനും പേ൪ക്കെതിരെ അറസ്റ്റു വാരണ്ടുണ്ടായി. 1921 ആഗസ്റ്റ് 20ന് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ആലി മുസ്ലിയാരെ പിടി കിട്ടാത്തതിനാല്‍ 1921 ആഗസ്റ്റ് 30ന് വ൯സന്നാഹത്തോടെ പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു. ആലി മുസ്ലിയാരെയും 37അനുയായികളെയും അറസ്റ്റു ചെയ്തു. വിചാരണ പ്രഹസനം നടത്തി. ആലി മുസ്ലിയാ൪ക്കും പന്ത്രണ്ടുപേ൪ക്കും തൂക്കുമരവും, ഇരുപത്തിരണ്ടു പേ൪ക്ക് ജീവ പര്യന്തം തടവും മൂന്നു പേരെ അന്തമാനിലേക്ക് നാടുകടത്താനും വിധിച്ചു. 1921 നവംബ൪ 5 നായിരുന്നു വിധി.
1922 ഫിബ്രവരി 17—ന് (ഹി: 1340 ജ: ആഖി൪ 20ന് ശനി) കോയമ്പത്തൂ൪ ജയിലില്‍ സുജൂദിലായി അദ്ദേഹം വിട പറഞ്ഞു. മരണ ശേഷം കൊലക്കയറില്‍ തൂക്കി അദ്ദേഹത്തെ അപമാനിച്ചു എന്ന് പറയപ്പെടുന്നു.
ആലി മുസ്ലിയാ൪ക്ക് ആയിഷ എന്ന ഭാര്യയില്‍ ജനിച്ച പുത്രനാണ് ചരിത്രകാരനായ മുഹമ്മദലി മുസ്ലിയാരുടെ പിതാവ്‌ മ൪ഹൂം അബ്ദുള്ളക്കുട്ടി മുസ്ലിയാ൪.
കോയമ്പത്തൂ൪ ശുക്രാ൯ പേട്ടയിലാണ് ഖബ൪.

No comments:

Post a Comment