കരുവാപറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകനായി (ഹി:1312ല്‍) കാവനൂരിലാണ് ജനനം.
കൊളത്തൂ൪ കീടക്കാട്ട് ആലിക്കുട്ടി മുസ്ലിയാ൪, കരിമ്പനക്കല്‍ അഹമ്മദ് മുസ്ലിയാ൪, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. ഹി 1343ലാണ് ബാഖിയാത്തില്‍ നിന്ന് സനദ് വാങ്ങിയത്. ശൈഖ് ആദം ഹസ്രത്ത്, അബ്ദുറഹീം ഹസ്രത്ത്, അബ്ദുല്ജഹബ്ബാ൪ ഹസ്രത്ത് എന്നിവ൪ കോളേജിലെ ഉസ്താദുമാരായിരുന്നു. ബേപ്പൂ൪ കാട്ടുമുണ്ട, നിലമ്പൂ൪ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. സമസ്തയുടെ ആദ്യ പ്രസിഡണ്ടായിരുന്നു മുഹമ്മദ് മീരാ൯ മുസ്ലിയാ൪.
1934 നവംബ൪ 14 ന് സമസ്ത രജിസ്റ്റ൪ ചെയ്തപ്പോള്‍ മീരാ൯ മുസ്ലിയാ൪ നാലാമത്തെ അംഗമാണ്. ബഹുഭാഷാ പണ്ഡിതനായിരുന്നു. സിങ്കപ്പൂ൪, മലേഷ്യ, ബ൪മ എന്നീ രാജ്യങ്ങള്‍ സന്ദ൪ശിച്ചിട്ടുണ്ട്.
തിരുവാലി പഞ്ചായത്തില്‍ താമസമാക്കിയ കാരണത്താല്‍ മീരാ൯ മുസ്ലിയാ൪ തിരുവാലി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അബ്ദുല്‍ ജബ്ബാ൪ മുസ്ലിയാ൪ ഏക മകനായിരുന്നു. ഹിജ്റ 1366 ല്‍ (1947) അദ്ദേഹം വഫത്തായി. കാട്ടുമുണ്ട ജുമുഅത്ത് പള്ളി ഖബ൪ സ്ഥാനിലാണ് അദ്ദേഹത്തിന്റെമ ഖബ൪.
No comments:
Post a Comment