നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

വുളുഇന്‍റെ ശര്തുകള്‍

വുളുഇന്ന് അഞ്ചു ശര്തുകളാണ് 
 
ഒന്ന്:ത്വഹൂറായ വെള്ളം കൊണ്ടാകുക.
രണ്ട്‌:കഴുക പെടേണ്ട അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക.
മൂന്ന്‌: വെള്ളത്തെ പകര്‍ച്ചയാക്കുന്ന ഒന്നും കഴുകപെടുന്ന അവയവങ്ങളില്‍ ഉണ്ടാകാതിരിക്കുക.

നാല്:വെള്ളം അവയവത്തില്‍ ചേരുന്നത് തടയുന്ന ഒന്നും (മെഴുക് പോലെ)അവയവങ്ങളില്‍ ഇല്ലാതിരിക്കുക.
അഞ്ചു:നിത്യ അശുദ്ധി ഉള്ളവര്‍ (മൂത്ര വാര്‍ച്ച പോലെയുള്ളവ)സമയം ആയെന്ന്‍ ഉറപ്പു വരുത്തുക.
----------------------------------------------------------------------------------------
* മുസ്ലിമാകുക,വിശേഷ ബുദ്ധി ഉണ്ടാകുക എന്നിവയും ശര്തുകള്‍ തന്നെയാണ്,അമുസ്ലിം,ലഹരിയില്‍ ഉള്ളവന്‍,ഭ്രാന്ത്‌ ഉള്ളവര്‍ എന്നിവരുടെ വുളു ശരിയാകില്ല.

No comments:

Post a Comment