നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ശൈഖ്‌ സൈനുദ്ധീന്‍ മഖ്ദൂം കബീര്‍

വലിയ സൈനുദ്ധീന്‍ മഖ്ദൂം ,സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍,സൈനുദ്ധീന്‍ മഅബരി എന്നീ പേരുകളില്‍ അറിയപെടുന്നു.മഖ്ദൂമിന്റെ പിത്രവ്യന്‍ അദ്ധേഹത്തെ കൊച്ചിയില്‍ നിന്ന് പഠനാവശ്യാര്‍‍ത്ഥംപൊന്നാനിയിലേക്ക് കൊണ്ടുപോയതാണ്.അങ്ങിനെയാണ് മഖ്ദൂമുമാര്‍ പൊന്നാനിയിലേക്ക് മാറുന്നത്.

ശൈഖ്‌സൈനുദ്ധീനുബ്ന്‍ അഹ്മദുല്‍ മഅബരി, ശിഹാബുദ്ദീന്‍ബ്നു ഉസ്മാന്‍ യമനി, ഖാളി അബൂബക്കര്‍ ഫഖ്രുധീന്‍,ഖാളി അബ്ദുറഹ്മാന്‍ മിസ്‌രി, ശംസുദ്ധീന്‍ മുഹമ്മദുല്‍ജൌജരിശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ സകരിയ്യല്‍ അന്‍സാരി തുടങ്ങിയവരാണ് ഗുരുനാഥന്‍മാര്‍.
ആദ്യമായി മലബാറില്‍ നിന്ന് അല്‍ അസ്ഹറിലേക്ക് പോകുന്നത് വലിയ മഖ്ദൂമാണ്.പൊന്നാനി പള്ളി പണികഴിപ്പിക്കുകയും പൊന്നാനിയെ ഒരു വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു.തുഹ്ഫതുല്‍ അഹിബ്ബാ,ശംസുല്‍ ഹുദാ,ഇര്ശാദുല്‍ ഖാസിദീന്‍,ശുഉബുള്‍ ഈമാന്‍,കിഫായതുല്‍ ഫറാഇള്,മുര്‍ഷിദ്ത്ത്വുല്ലാബ്,സിറാജുല്‍ ഖുലൂബ്‌,ഖസീദതുല് ജിഹാദിയ്യ,ഹിദായത്തുല്‍ അദ്കിയാഎന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

ഇസ്ലാമിനെ കുറിച്ച് ഏകദേശ ജ്ഞാനം ഉള്‍കൊള്ളാന്‍ സാധാരണക്കാരെ പ്രാപ്തമാക്കുന്നതാണ് മുര്‍ഷിദ്ത്വുല്ലാബ്വിശ്വാസ കര്‍മ്മ വിഷയങ്ങളാണ് പ്രതിപാദ്യം. മതപഠനംപ്രാര്‍ത്ഥന,ദാന ധര്‍മ്മങ്ങള്‍ നോമ്പ്‌,പലിശ, അനീതി, ചതി,കളവ്‌,അനാഥ സ്വത്തിന്‍റെ സംരക്ഷണം തുടങ്ങി നിരവധി അധ്യായങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്.
തന്‍റെ ആത്മീയ പരമ്പര ഇപ്രകാരമാണ്.ശൈഖ്‌ ഖുത്ബുദ്ധീന്‍ ബ്ന്‍ഫരീദുദ്ധീന്‍, ശൈഖ്‌ ദാവൂദ്‌,ശൈഖ്‌ ഫരീദുദ്ധീന്‍,ശൈഖ്‌ അബുല്‍ഫത്‌ഹ് നജീബുദ്ധീന്‍,ശംസുല്‍ഇസ്ലാം ശൈഖ്‌ രുക്നുദ്ധീന്‍അല്‍ ഖാദിരി,ശൈഖ്‌ അലമുദ്ധീന്‍,ശൈഖ്‌ അലാവുദ്ദീന്‍ കബീബക്ഷ്,ശൈഖ്‌ ബദറുദ്ധീന്‍,ശൈഖ്‌ ഫരീദുദ്ധീന്‍,ഖാജാ ഖുതുബുദ്ധീന്‍ ബക്തിയര്‍കാക്കി,സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാമുഈനുദ്ദീന്‍ ചിശ്തി അജ്മീരി,ശൈഖ്‌ ഉസ്മാനുല്‍ ഹാരൂനി,ശൈഖ്‌ അല്‍ഹാജ് ശരീഫു സിന്ദി,മൌദൂദുല്‍ ചിശ്തി,മുഈനുദ്ദീന്‍ മുഹമ്മദുല്‍ ചിശ്തി,ശൈഖ്‌ ഹമദുല്‍ ചിശ്തി,ശൈഖ്‌ അബൂഇസ്ഹാഖുല്‍ ശാഫി അല്‍ഐകി,ഖുതുബുല്‍ അസ്ഫിയാശൈഖ്‌അലവി ഖുദൈനൂരി,ശൈഖ്‌ ഹുബൈരതുല്‍ ബസരി,ഹുദൈഫതുല്‍ മിര്‍അശി,ഇബ്രാഹിം അദഹം അല്‍ബല്ഖി,ശൈഖ്‌ ഫുളയ് ലുലുബ്നു ഇയാള്,ഹള്രത് ഹസനുല്‍ ബസ്വരി,അമീറുല്‍ മുഅമിനീന്‍ അലിയ്യുബ്നു അബീത്വാലിബ്‌ ( റ ) മുഹമ്മദ്‌ മുസ്ത്വഫ ( സ ).
ഒന്നാം ഖലീഫ അബൂബക്കര്‍ സ്വിദ്ധീഖ്‌ (റ)ലേക്കാണ് മഖ്‌ദൂമിന്റെ കുടുംബ പരമ്പര ചെന്നെത്തുന്നത്.അഞ്ചു സന്താനങ്ങളായിരുന്നു മഖ്ദൂമിന്.രണ്ടാമത്തെ മകന്‍ മുഹമ്മദുല്‍ ഗസ്സാലിയുടെ പുത്രനാണ് ലോകപ്രശസ്തനായ സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍.ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി, ശൈഖ്‌ ഉസ്മാനുബ്നു ജമാലുദ്ധീനുല്‍ മഅബരി, അബ്ദുല്‍ അസീസ്‌ മഖ്ദൂം എന്നിവര്‍ ശിഷ്യന്‍മാരില്‍ പ്രധാനികളാണ്. ഹിജ്റ തൊള്ളായിരത്തി ഇരുപത്തി എട്ട്‌ ( 928 )
ശഅബാന്‍ പതിനാറിന് ( 16 )മഖ്ദൂം അന്തരിച്ചു.പൊന്നാനി വലിയ ജുമുഅത്ത്‌ പള്ളിക്ക് സമീപമാണ് ഖബര്‍.

ശൈഖ്‌ ഖുതുബുദ്ധീനാണ് ആത്മീയ ശൈഖുമാരില്‍ പ്രഥമഗണനീയന്‍.വിജ്ഞാനത്തിന്റെ നാനാവശങ്ങളും നേടിയ ശേഷം ഉപരിപഠനാര്‍ത്ഥം ഈജിപ്തിലേക്ക് പോയി. “തുടര്‍ന്ന് വായിക്കുക.”


1 comment:

  1. അസ്സലാമുഅലൈക്കും ഇതും രിസാലയുടെ പഴയ താളില്‍ നിന്നും എടുത്തത്‌, കേരളീയ പണ്ഡിതന്മാരെക്കുറിച്ചുള്ള ചെറിയ ഒരറിവ് ( കുറഞ്ഞ ആളുകളെ കുറിച്ചെങ്കിലും ) ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്ന പ്രത്യാശയോടെ

    ReplyDelete