ആലിക്കുട്ടി മൊല്ലയുടെയും ആയിശുമ്മയുടെയും മകനായി 1938 മെയ് 15നാണ് ജനിച്ചത്. സഹപാഠികള്‍ പലരും സ൪ക്കാ൪ ജോലി വാങ്ങാവുന്ന മു൯ഷിപ്പരീക്ഷക്കിരുന്നപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല. സാഹചര്യം വളരെ പ്രതികൂലമായിട്ടും അദ്ദേഹം ദ൪സില് തന്നെ ഉറച്ചുനിന്നു. ഉപരിപഠനത്തിനു വെല്ലൂരിലേക്ക് പോകുന്നതിനു തൊട്ടുമുമ്പത്തെ വ൪ഷം ഉസ്താദുല്‍ അസാതീദ് ഒ കെ ഉസ്താദില്‍ നിന്ന് പഠിച്ചു. ഇരുപതാം വയസ്സില്‍ എം എഫ് ബി നേടി. ഇത്രയും ചെറുപ്രായത്തില്‍ ബാഖവിയാവുന്ന ആദ്യത്തെ കേരളീയ പണ്ഡിത൯ ബീരാ൯ കോയ മുസ്ലിയാരായിരിക്കും.
കോടമ്പുഴ, ഓമശ്ശേരി ചോലയില്‍ പള്ളി, ചെറുവത്തൂ൪ തുരുത്തി, പനയപ്പുറം, മുണ്ടക്കല്‍, ജാമിഅ: സഅ്ദിയ്യ കളനാട് എന്നിവിടങ്ങളില്‍ സേവനം ചെയ്തു.

No comments:
Post a Comment