നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ശംസുല്‍ ഖുതുബി മുഹമ്മദ്‌ മുസ്ലിയാ൪

മലപ്പുറം ജില്ലയിലെ കൊടുവായൂരില്‍ ഹി:1299ല്‍ (1877) ജനനം. പിതാവ് ചെറുചാലില്‍ അഹ്മദ്‌. കരിമ്പനക്കല്‍ പോക്ക൪ മുസ്ലിയാ൪, ചാലിലകത്ത് കുഞ്ഞഹമ്മദാജി എന്നിവരാണ് പ്രധാന ഗുരുനാഥന്മാ൪. തലക്കടുത്തൂ൪,തിരൂരങ്ങാടി,പെരിങ്ങാടി,പുളിക്കല്‍, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം. പാനൂ൪, വാഴക്കാട്‌, ദാറുല്ഉടലൂം,നാദാപുരം എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
നെന്ജലല്‍ല്പാനടി സുലൈമാ൯ മുസ്ലിയാ൪ (പുതിയറ മഖാം കോഴിക്കോട്‌), അമാനത്ത്‌ ഹസ൯കുട്ടി മുസ്ലിയാ൪ (കോയണ്ണി മുസ്ലിയാരുടെ പിതാവ്), തറക്കണ്ടി അബ്ദുറഹ്മാ൯ മുസ്ലിയാ൪ തുടങ്ങിയവ൪ സഹപാഠികളാണ്‌.
കണ്ണിയത്ത്‌ അഹ്മദ്‌ മുസ്ലിയാ൪, കെ കെ സദക്കത്തുല്ല മുസ്ലിയാ൪, മേപ്പിലാഞ്ചേരി മുഹ് യുദ്ദീ൯ മുസ്ലിയാ൪, കടമേരി കുഞ്ഞബ്ദുള്ള മുസ്ലിയാ൪ പ്രധാന ശിഷ്യ൯മാരാണ്.
അബ്ദുള്ള മുസ്ലിയാ൪ (മാഹി), കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪, സി എച്ച് അബ്ദുറഹ്മാ൯ മുസ്ലിയാ൪ (കൊടുവള്ളി) എന്നിവ൪ സന്താനങ്ങളാണ്. ഇവരെക്കൂടാതെ അഞ്ചു പെണ്മ൯ക്കളും അദ്ദേഹത്തിനുണ്ട്. തബ് ലീഗ്ജമാഅത്തിനെക്കുറിച്ചും നൂരിഷാ ത്വരീഖത്തിനെക്കുറിച്ചും സമസ്തയില്‍ ആദ്യമായി ഉന്നയിച്ചത് ഖുതുബിയായിരുന്നു.
1966 ജനുവരി 28ന് ചൊക്ലിയില്‍ വെച്ച് നിര്യാതനായി. അദ്ദേഹം തന്നെ നിര്മി ച്ച മസ്ജിദുല്‍ ഖുതുബിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.

No comments:

Post a Comment