നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

മടവൂ൪ കുഞ്ഞിമാഹി൯കോയ മുസ്ലിയാ൪

മടവൂരിനടുത്ത് നെടിയനാട് എടത്തില്‍ തറവാട്ടില്‍ പറമ്പത്ത്‌ ശുഹദാക്കളുടെ പരമ്പരയില്‍ ജനിച്ചു. കുഞ്ഞിമായി൯ഹാജിയാണ് പിതാവ്. നെടിയനാട് നിന്ന് പിന്നീട് മടവൂരിലേക്ക് താമസം മാറ്റുകയായിരുന്നു കുഞ്ഞിമായി൯ഹാജി. രണ്ടുഭാര്യമാരിലായി അദ്ദേഹത്തിനു ഏഴു സന്താനങ്ങള്‍ ജനിച്ചു. രണ്ടാം ഭാര്യയിലാണ് മടവൂ൪ സി എം മുഹമ്മദ്‌ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചത്‌.
എടത്തില്‍ ഉസ്മാ൯ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ അബ്ദുറഹ്മാ൯ മുസ്ലിയാ൪, നെടിയനാട് സി അബ്ദുറഹ്മാ൯ മുസ്ലിയാ൪, നെടിയനാട് സി അബ്ദുറഹ്മാ൯ മുസ്ലിയാരുടെ പിതാവ് സി കുഞ്ഞിബാവ മുസ്ലിയാ൪ തുടങ്ങിയ പ്രഗല്ഭ പണ്ഡിത൯മാ൪ അദ്ദേഹത്തിന്റെല സ്നേഹിതന്മാരായിരുന്നു.

                                                                              വിവിധ സ്ഥലങ്ങളില്‍ ദ൪സ് നടത്തിയ അദ്ദേഹം ദീ൪ഘ കാലം മടവൂ൪ ജുമുഅത്ത്‌ പള്ളിയില്‍ ഖാളിയും, മുദ൪രിസുമായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.  ഇ കെ അബൂബക്ക൪ മുസ്ലിയാ൪, പൂനൂ൪ ഖാളി കുഞ്ഞിഇബ്രാഹീം മുസ്ലിയാ൪, അണ്ടോണ അബ്ദുള്ള മുസ്ലിയാ൪ തുടങ്ങിയവ൪ ശിഷ്യ൯മാരില്‍ചിലരാണ്.
1939 ജമാദുല്‍ അവ്വല്‍ ഇരുപത്തിനാലിന് അന്തരിച്ചു. മടവൂ൪ ജുമുഅത്ത്‌ പള്ളിയുടെ കിഴക്കുഭാഗത്താണ് ഖബ൪.

No comments:

Post a Comment