നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

വെള്ളിയാമ്പുറം സയ്താലി മുസ്ലിയാ൪

പ്രമുഖ ക൪മശാസ്ത്ര പണ്ഡിതനായിരുന്ന സയ്താലി മുസ്ലിയാ൪ മണലിപ്പുഴ മൊയ്തീ൯ മൊല്ലയുടെയും ഫാത്വിമ ബീവിയുടെയും മകനായി 1910ല്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ജനിച്ചു. ഓമച്ചപ്പുഴ അബൂബക്ക൪ മുസ്ലിയാ൪, പാങ്ങില്‍ അഹ്മദ്‌കുട്ടി മുസ്ലിയാ൪, ഇരിമ്പാലശ്ശേരി കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪, എരമംഗലം സൈദ്‌ മുഹമ്മദ്‌ മുസ്ലിയാ൪, പാനായിക്കുളം അബ്ദുറഹ്മാന൯ മുസ്ലിയാ൪, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥന്മാ൪. താനൂരിലാണ് ദ൪സ് വിദ്യാഭ്യാസം.വലിയകുളങ്ങര, കരിങ്കപ്പാറ, വെന്നിയൂ൪പറമ്പ്, തെയ്യാല എന്നിവിടങ്ങളിലായിരുന്നു സേവനം.
 വെലത്തു൪ ബാവ മുസ്ലിയാ൪, കുറ്റിപ്പുറം മുഹമ്മദ്‌ മുസ്ലിയാ൪, കെ കെ അബൂബക്ക൪ ഹസ്റത്ത്, വളയത്ത് ഇബ്രാഹിം മുസ്ലിയാ൪ എന്നിവ൪ ശിഷ്യന്മാരില്‍ പ്രമുഖരാണ്. ബിയ്യൂട്ടി, മമ്മാദ്യ എന്നിവ൪ ഭാര്യമാരും അബ്ദുള്ള മുസ്ലിയാ൪ ബാഖവി, അബ്ദുറഹ്മാ൯, മുഹമ്മദ്‌, ഹവ്വ, സൈനബ എന്നിവ൪ മക്കളുമാണ്. 1992 ഡിസംബ൪ 22ന് മരണപ്പെട്ട സയ്താലി മുസ്ലിയാരുടെ ഖബ൪ വെള്ളിയാമ്പുറം മുഹ് യുദ്ദീ൯ പള്ളിക്ക് സമീപമാണ്.

No comments:

Post a Comment