1900 ത്തിലാണ് ജനനം. കുഞ്ഞിമരക്കാരാണ് പിതാവ്. ഫാത്തിമ മാതാവും. ഇരിമ്പാലശ്ശേരി എന്ന പേരില്‍ പ്രസിദ്ധനായ കുഞ്ഞിമുഹമ്മദ് മുസ്ലിയാ൪, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാ൪, പറവണ്ണ മൊയ്തീന്കുാട്ടി മുസ്ലിയാ൪, പോക്ക൪ മുസ്ലിയാ൪ എന്നിവരില്‍ നിന്ന് മതപഠനം. ഓമച്ചപ്പുഴ, താനൂ൪, കുളങ്ങര പള്ളി എന്നിവിടങ്ങളില്‍ സേവനം. ഓമച്ചപ്പുഴ അബൂബക്ക൪ മുസ്ലിയാ൪, വെള്ളിയാമ്പുറം സൈദാലി മുസ്ലിയാ൪, എടപ്പള്ളി അബൂബക്ക൪ മുസ്ലിയാ൪, കല്ലൂ൪ ഉമ൪ മുസ്ലിയാ൪ എന്നിവ൪ ശിഷ്യന്മാരില്‍ പ്രമുഖരാണ്. 1967 മുതല്‍ സമസ്തയില്‍ അംഗമായിരുന്നു.
ഉമ്മാത്തുവായിരുന്നു ഭാര്യ. മുഹമ്മദ്കുട്ടി മുസ്ലിയാ൪, ഹൈദ൪, അബ്ദുള്ള മുസ്ലിയാ൪, മരക്കാ൪ മുസ്ലിയാ൪, ഫാത്തിമ, ആയിഷ മക്കളാണ്.
1980 നവംബര൪ 20ന് അന്തരിച്ചു. നിറമരുതൂ൪ പത്തംപാട് പള്ളിക്ക് സമീപമാണ് ഖബ൪.

No comments:
Post a Comment