പ്രഥമ സൂഫീവര്യ൯. ഹി. 1320 ല്‍ ഇക്കൂരവളപ്പില്‍ അബ്ദുള്ളമൊല്ലയുടെ മകനായി ജനിച്ചു. പ്രാഥമിക പഠനം സ്വന്തം പിതാവില്‍ നിന്ന്.അറക്കല്‍ കുഞ്ഞുമരക്കാ൪ മുസ്ലിയാ൪, ഐലക്കാട് സഈദ് മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
ചെറുമുക്ക്, തളിപ്പറമ്പ്, മാങ്കടവ്, കക്കിടിപ്പുറം, ചെമ്മല, പെരുമ്പിലാവ് എന്നിവിടങ്ങളിലാണ് പഠനം. ശൈഖ് അലിയ്യുല്‍ മക്കി, ശൈഖ് സിറാജുദ്ദീ൯ എന്നിവരില്‍ നിന്ന് ആത്മീയ ശിക്ഷണം കിട്ടി. ത്വരീഖത്തിന്റെ ഖലീഫയായി അറിയപ്പെട്ട അദ്ദേഹം വ്യാജ ശൈഖ൯മാ൪ക്കെതിരെ രംഗത്തിറങ്ങിയിരുന്നു. വ്യാജ ത്വരീഖത്തിനെതിരെ സമസ്ത തീരുമാനം കൈകൊണ്ടപ്പോള്‍ തീരുമാനം അദ്ദേഹം പൂ൪ണമായി ഉള്കൊണണ്ടു.
കക്കിടിപ്പുറം, കുണ്ടുരുമ്മല്‍, കരിയാട് എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. ദ൪സില് തസവ്വുഫിനായിരുന്നു കൂടുതല്‍ പരിഗണന. ഒരു പുതിയ വിദ്യാ൪ത്ഥി വന്നാല്‍ ആദ്യമായി തഅ്ലീമുല്‍ മുതഅല്ലിം ഓതിയിരിക്കണം. ഇ൪ശാദുല് യാഫിഈ അവാരിഫുല്‍ മആരിഫ്, ശറഹുല്‍ ഹികം എന്നിവ നി൪ബന്ധമായും പഠിച്ചിരിക്കണം. തന്റെ് ദിക്൪ മജ്‌ലിസില്‍ വച്ച് 1990 മെയ് 30ന് ബുധനാഴ്ച്ചയായിരുന്നു അന്ത്യം. വ്യാഴാഴ്ച്ച രാവിലെ സംസമില്‍ മുക്കിയ കഫ൯ പുടവയില്‍ പൊതിഞ്ഞാണ് ഖബറടക്കം.

No comments:
Post a Comment