നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാ൪

ഹി. 1320 ലാണ് ജനിച്ചത്. സൂപ്പി മുസ്ലിയാ൪ പിതാവും ഉമ്മാച്ചുട്ടി ഉമ്മ മാതാവുമായിരുന്നു.
പിതാവായ സൂപ്പി മുസ്ലിയാ൪, പ്രഗല്ഭമ പണ്ഡിതനായിരുന്ന പാങ്ങില്‍ അഹ്മദ്‌കുട്ടി മുസ്ലിയാ൪, ഇരിമ്പാലശ്ശേരി എന്ന പേരില്‍ പ്രസിദ്ധരായ കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪, കൈപ്പറ്റ മമ്മുട്ടി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪.
താനൂ൪, പെരുമണ്ണ, ബേപ്പൂ൪, കാനാഞ്ചേരി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്‌. നിറമരുതൂ൪ ബീരാ൯കുട്ടി മുസ്ലിയാ൪ സഹപാഠികളില്‍ പ്രധാനിയാണ്.

പെരുമ്പടപ്പ്, നെല്ലാര, താനൂ൪, കുറ്റൂ൪ തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ചെയ്തത്. പ്രഗല്ഭളരായ ശിഷ്യ൯മാരെ സംഭാവന ചെയ്തു. വെള്ളിയാമ്പുറം സൈതാലി മുസ്ലിയാ൪, കുണ്ടൂ൪ അബ്ദുല്ഖാ്ദ൪ മുസ്ലിയാ൪, തിരൂരങ്ങാടി ബാപ്പു മുസ്ലിയാ൪, വൈലത്തൂ൪ ബാവ മുസ്ലിയാ൪ എന്നിവ൪ പ്രധാന ശിഷ്യ൯മാരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, വിദ്യാഭ്യാസ ബോര്ഡ്ം‌ എന്നിവയില്‍ അംഗമായിരുന്നു.
അദ്ദേഹത്തിന് അഞ്ച് പുത്ര൯മാരും മൂന്നു പുത്രിമാരുമുണ്ട്. 1985 ഫിബ്രവരി 28ന് (1405 ജമാദുല്‍ ആഖി൪ 8ന്) നിര്യാദനായി. ഓമച്ചപ്പുഴ പുത്ത൯പള്ളിയുടെ സമീപത്താണ് ഖബ൪.

No comments:

Post a Comment