നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കൊയിലാണ്ടി ഖാളി പൊടിയാട്ട് ബാപ്പു മുസ്ലിയാ൪

പണ്ഡിതനായ ബാപ്പുമുസ്ലിയാ൪ ജനിച്ചതും പണ്ഡിത കുടുംബത്തില്ത്തുന്നെയായിരുന്നു. ഏകദേശം ആറുപതിറ്റാണ്ടു മുമ്പ് മലപ്പുറം ജില്ലയിലെ പൊടിയാട്ട് ജനിച്ച ബാപ്പു മുസ്ലിയാ൪ കൊയ്‌ലാണ്ടി ഖാളി എന്ന പേരിലാണറിയപ്പെടുന്നത്. ബാഖവി ബിരുദദാരിയായിരുന്നു. ശൈഖുനാക്ക് ഉറുദു, ഇംഗ്ലീഷ്, പേ൪ഷ്യ൯ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. 1966ലാണ് സമസ്ത മുശാവറയില്‍ അങ്കമാവുന്നത്. മറ്റത്തൂ൪, പാറക്കടവ്, കൊയ്‌ലാണ്ടി എന്നിവിടങ്ങളില്‍ ദ൪സ് നടത്തിയ മഹാ൯. വളരെ കാലം ദ൪സില് നിന്നൊഴിഞ്ഞിരിക്കുമ്പോഴാണ് മ൪കസിലെ പ്രധാന മുദരിസ്സായി നിയമിതനായത്. ബാപ്പു മുസ്ലിയാരുടെ ആദ്യ ഭാര്യ ഖുതുബി മുഹമ്മദ്‌ മുസ്ലിയാരുടെ പൌത്രിയായിരുന്നു. 1405 റജബ് ഏഴിന് ശനിയാഴ്ച്ചയായിരുന്നു അന്ത്യം.

No comments:

Post a Comment