പരി മുഹമ്മദാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായി 1954 ഫെബ്രുവരിയിലാണ് പൊ൯മള അബ്ദുല്‍ ഖാദി൪ മുസ്ലിയാ൪ ജനിച്ചത്. പ്രാഥമിക പഠനം നാട്ടിലെ ഓത്തുപള്ളിയിലും മൈലപ്പുറം മദ്രസയിലുമായി പൂ൪ത്തിയാക്കി. പൊ൯മള ജുമുഅത്ത് പള്ളിയില്‍ നിന്നു തന്നെയാണ് ദ൪സ് പഠനം ആരംഭിച്ചത്. കൊടിഞ്ഞി ഹുസൈ൯ കോയ തങ്ങള്‍, മറ്റത്തൂ൪ അബ്ദുറഹ്മാ൯ മുസ്ലിയാ൪, കോട്ടുമല മൊയ്തീ൯ മുസ്ലിയാ൪ എന്നിവരാണ് ആദ്യ കാല ഗുരുനാഥ൯മാ൪.
1969—ല്‍ കോട്ടൂ൪ കുഞ്ഞമ്മു മുസ്ലിയാരുടെ ദ൪സില് ചേ൪ന്നു. ഊരകം മുക്കം, ചേലേമ്പ്ര കുരുവങ്ങോത്ത്, കോട്ടൂ൪, ചെമ്പോച്ചിറ, ഇയ്യാട്, കൊണ്ടോട്ടി പഴയങ്ങാടി, ചെറുമുക്ക്, എന്നീ സ്ഥലങ്ങളില്‍ നിന്ന് ഓതിപ്പടിച്ചു.
1976—ല്‍ ഉപരിപഠനാ൪ത്ഥം ദയൂബന്ദില്‍ ചെ൪ന്നു.
കോട്ടക്കല്‍ കൂരിയാട്ട് മുദരിസായി സേവനരംഗത്ത് വന്നു. പിന്നീട് നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്ലിയാരുടെ ദ൪സില് തലക്കടത്തൂരില്‍ രണ്ടാം മുദരിസായി സേവനം ചെയ്തു. ബാപ്പുട്ടി മുസ്ലിയാരുടെ മരണ ശേഷം അവിടെ പ്രധാനാധ്യാപകനായി ഒമ്പത് വ൪ഷം തുട൪ന്നു. ശേഷം തലക്കടത്തൂരില്‍ നിന്ന് പുത്ത൯പള്ളിയിലേക്ക് മാറി. പിന്നീട് കാവനൂ൪, വട്ടേക്കാട് നാദാപുരം ദാറുല്‍ ഹുദാ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. നിരവധി ശിഷ്യ സമ്പത്തുണ്ട്.
തലക്കടത്തൂരില്‍ നിന്നാണ് സംഘടനാ പ്രവ൪ത്തനത്തിനിറങ്ങുന്നത്. ചെറിയമുണ്ടം സുന്നീ മഹല്ല് ഫെഡറേഷന്റെട പ്രസിഡന്റായി രംഗത്ത് വന്നു. വൈലത്തൂരില്‍ നടന്ന സുന്നീ കണ്വെി൯ഷനില്‍ വച്ചാണ് മലപ്പുറം ജില്ലാ സമസ്ത മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അല്മുീബാറക് വാരികയിലെ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്തിരുന്നു.
1989—ല്‍ സമസ്ത പുന സംഘടിപ്പിച്ചപ്പോള്‍ കേന്ദ്ര മുശാവറ അംഗമായി. അഞ്ചു വ൪ഷമായി സമസ്ത സെക്രട്ടറിമാരില്‍ ഒരാളാണ്.2001 മുതല്‍ സുന്നി യുവജന സംഘം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ സ്റ്റേറ്റ് പ്രസിടണ്ടാണ്.
വിവിധ സമയങ്ങളില്‍ അദ്ദേഹം നല്കിടയ മറുപടികള്‍ ‘ഫതാവാ മുഹയിസ്സുന്ന’ എന്ന പേരില്‍ മൂന്നുവാല്യം പ്രസിദ്ധീകരിച്ചു. ശാഫിഈ മദ്ഹബ്, വിശുദ്ധ റമളാ൯, ശിഥിലതന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്നിവ കൃതികളാണ്. തറാവീഹിനെക്കുറിച്ച് അറബിയില്‍ ഒരു ഗ്രന്ഥമുണ്ട്. കുവൈത്തിലെ നവീന പ്രസ്ഥാനക്കാ൪ ഉന്നയിച്ച 25 ചോദ്യങ്ങള്ക്കു്ള്ള മറുപടി ഗ്രന്ഥരൂപത്തില്‍ ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വ൪ഷം കൈറോവില്‍ നടന്ന ലോക ഇസ്‌ലാമിക സമ്മേളനത്തില്‍ കാന്തപുരത്തോടൊപ്പം സംബന്ധിച്ചു.

No comments:
Post a Comment