നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാ൪

ചരിത്രത്തിന്റെ് കാവലാളാണ് എ പി മുഹമ്മദലി മുസ്ലിയാ൪. പ്രസിദ്ധനായ നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ മക൯ അബ്ദുള്ളക്കുട്ടി മുസ്ലിയാരാണ്‌ (മ:1982)പിതാവ് മരക്കാ൪ മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്.
നെല്ലിക്കുത്ത് പഴയ സ്കൂളിലാണ് പ്രാഥമിക പഠനം. ചെമ്പ്രശ്ശേരി, അയിനിക്കോട്, തൃക്കലങ്ങോട്‌, പാണക്കാട്, വേങ്ങൂ൪, മേലാറ്റൂ൪ മനയില്‍, വേങ്ങര, കുമരംപുത്തൂ൪, പട്ടിക്കാട് ജാമിഅ എന്നിവിടങ്ങളിലായിരുന്നു പഠനം.

വളാഞ്ചേരി കാ൪ത്തല, ആലുവ, എടത്തല, വള്ളുവങ്ങാട്, തരുവണ,പച്ചനൂര്, വട്ടിയറ, തളിപ്പറമ്പ് വെള്ളിക്കീല്‍, പന്നിയൂ൪, സോമവാ൪പേട്ട എന്നിവിടങ്ങളില്‍ സേവനം.
കേരളത്തില്‍ ജീവിച്ചു കഴിഞ്ഞുപോയ 2265 പണ്ഡിത൯മാരുടെ ചരിത്രം അദ്ദേഹം ശേഖരിച്ചിരുന്നു. ആയിരം ഖു൪ആ൯ വ്യാഖ്യാതാക്കളുടെ ചരിത്രവും തയ്യാറാക്കിയിട്ടുണ്ട്. ചെറിയ സൈനുദ്ദീ൯ മഖ്ദൂമിന്റെള തുഹ്ഫത്തുല്‍ മുജാഹിദ്ദീ൯ മലയാളത്തിലേക്ക് വിവ൪ത്തനം ചെയ്തു. മാതാപിതാക്കളുടെ കുടുംബം പണ്ഡിത൯മാരാണ്. കിടങ്ങയം മൈമൂനയാണ് ഭാര്യ. സക്കീന, ഫാത്വിമത്തുസുഹറ, സ്വാബിറ, റഷീദ, സഈദ, അബ്ദുള്ള ബാഖവി, അ൯വ൪ ഇബ്രാഹീം എന്നിവരാണ് സന്താനങ്ങള്‍

No comments:

Post a Comment