അറബി കച്ചവടക്കാരോടൊപ്പം ഒരു യമനി പണ്ഡിത൯ ഇസ്ലാമിക പ്രബോധനാ൪ഥം കോഴിക്കോട് കപ്പലിറങ്ങി. അദ്ദേഹം കോഴിക്കോട് പട്ടണത്തില്‍ നിന്ന് വടക്ക് കിഴക്ക് പത്ത് കിലോമീറ്റ൪ അകലെ പറമ്പില്‍ താമസമാക്കി. അദ്ദേഹത്തിന്റെ് സന്താന പരമ്പരയാണ് പിന്നീട് എഴുത്തച്ഛന്ക.ണ്ടിക്കാ൪ എന്നറിയപ്പെട്ടത്.
ഈ അറബി പണ്ഡിത തലമുറയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ രണ്ട് പണ്ഡിത൯മാ൪ ജീവിച്ചിരുന്നു.
കോയട്ടി മുസ്ലിയാരും, കോയാമുട്ടി മുസ്ലിയാരും. കോയട്ടി മുസ്ലിയാരുടെ രണ്ടാമത്തെ മകനാണ് ഉമ൪ഹാജി. പിതാവില്‍ നിന്നും പഠനം ആരംഭിച്ച അദ്ദേഹം പുറക്കാട്, കൈത്തക്കര, കടവത്തൂര്‍, കോടഞ്ചേരി എന്നിവിടങ്ങളില്‍ പഠനം തുട൪ന്നു. അയിലക്കാട് സിറാജുദ്ദീ൯ ഖാദിരിയാണ് അദ്ദേഹത്തിന്റെട ആത്മീയ ഗുരു. കമാലുദ്ദീ൯ എന്ന സ്ഥാനപ്പേര്‍ നല്കിെ ആദരിച്ചത് സ്വന്തം ഗുരു തന്നെ. പ്രഗല്ഭദ പ്രസംഗകനും ചികിത്സകനുമായിരുന്നു. ലോകത്തിന്റെി വിവിധ ഭാഗങ്ങളിലെ നിരവധി മസാറുകള്‍ സന്ദ൪ശിചിട്ടുണ്ട്. കുന്ദംകുളത്തിനടുത്ത് പഴുന്നാനയിലായിരുന്നു വളരെക്കാലം ക്യാമ്പ് ചെയ്തിരുന്നത്. ഇ കെ മുഹമ്മദ് ദാരിമി, ഇ കെ ഹുസൈ൯ മുസ്ലിയാ൪, ഇ കെ ബാവ മുസ്ലിയാ൪ എന്നിവ൪ സന്താനങ്ങളാണ്. ഹിജ്റ 1405 ദുല്ഹഴജ്ജ് 14ന് (1985) അന്തരിച്ചു. പറമ്പില്‍ ബസാറില്‍ സ്വന്തം വീടിനു സമീപനം തന്നെയാണ് അന്ത്യ വിശ്രമ സ്ഥലം.

No comments:
Post a Comment