നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാ൪

1922ല്‍ (ഹി. 1340) കുറ്റിപ്പുറം കമ്പാല മുഹ് യിദ്ദീ൯ സാഹിബിന്റെങയും മാടത്തില്‍ അബ്ദുള്ള മുസ്ലിയാരുടെ മകള്‍ ഫാത്വിമക്കുട്ടിയുടെയും മകനായി ജനിച്ചു.
അറിവിന്റെം ആദ്യാക്ഷരം സ്വന്തം പ്രദേശത്തെ ഓത്തുപള്ളിയില്‍ നിന്ന്. മൂസമൊല്ലയാണ് പ്രഥമ ഗുരു. അഹമ്മദ്‌ മാസ്റ്റ൪ പ്രഥമ സ്കൂള്‍ അധ്യാപകനാണ്. പകര മുഹമ്മദ്‌ മുസ്ലിയാ൪, കിഴക്കേപ്പുറം മൊയ്തീ൯ കുട്ടി മുസ്ലിയാ൪, പാങ്ങില്‍ അബ്ദുള്ള മുസ്ലിയാ൪, കൂട്ടിലങ്ങാടി മുഹമ്മദ്‌ മുസ്ലിയാ൪, കാടേരി അബുല്‍ കമാല്‍ മുഹമ്മദ്‌ മുസ്ലിയാ൪ എന്നിവ൪ ഗുരുനാഥ൯മാരില് പ്രധാനികളാണ്.
1952ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ ചേ൪ന്നു 1954ല്‍ ഫസ്റ്റ് റാങ്കോടെ കോളേജില്‍ നിന്ന് പാസായി. കുറ്റിപ്പുറം, രാങ്ങാട്ടൂ൪, കാട്ടിപ്പരുത്തി, പരപ്പനങ്ങാടി പനയത്തില്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യ നേടിയത്‌.

മ൪ഹൂം ചെറുശ്ശോല കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪, വെളിമുക്ക് ബാവ മുസ്ലിയാ൪, കെ കെ ഹസ്രത്ത്‌, പുത്തന്പ,ള്ളി കെ കെ മുഹമ്മദ്‌ മുസ്ലിയാ൪, മുന്നിയൂ൪ ഹസ൯ കുട്ടി മുസ്ലിയാ൪, മുതലായവ൪ സഹപാഠികളാണ്‌.
പരതക്കാട്, മംഗലാപുരം, മദ് റസത്തുല്‍ അസ്ഹരിയ്യ, രാമന്തളി, തൃക്കരിപ്പൂ൪ ബിരിച്ചേരി, പാപ്പിനിശ്ശേരി,പൊന്നാനി എന്നിവിടങ്ങളില്‍ സേവനം. വ്യാജ ത്വരീഖത്തിനെ ബോധ വത്കരണം ഉദ്ദേശിച്ച് സ്വന്തം ചെലവില്‍ നോട്ടീസുകളും ലഘുലേഖകളും തയ്യാറാക്കി വിതരണം ചെയ്തു. 2001 മാര്ച്ച് 30 ന് (ഹി. 1422 മുഹ൪റം 4ന്) വെള്ളിയാഴ്ച കാലത്ത്‌ ഏഴ് മണിക്ക് ആ ധന്യ ജീവിതത്തിന് വിരാമമായി.

No comments:

Post a Comment