നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കുമരംപുത്തൂ൪ നാലകത്ത്‌ മുഹമ്മദ്‌ മുസ്ലിയാ൪

നെച്ചുള്ളി ഖത്തീബായിരുന്ന നാലകത്ത്‌ കോയക്കുട്ടി മുസ്ലിയാരുടെയും കുമരംപുത്തൂ൪ ഖാളി ആമ്പാടത്ത്‌ ഉണ്ണീന്‍ കുട്ടി മുസ്ലിയാരുടെ മകള്‍ ഫാത്വിമയുടെയും മകനായി 1922ലാണ് ജനനം.
പ്രാഥമിക പഠനം സ്വദേശത്ത് തന്നെ. തുട൪ന്ന് മുഹമ്മദ്‌ എന്ന കുഞ്ഞിപ്പു മുസ്ലിയാ൪ (കുമരം പുത്തൂ൪) എം എം അബ്ദുള്ള മുസ്ലിയാരുടെ പിതാവ് മ൪ഹൂം മേക്കോട൯ മൊയ്തു മുസ്ലിയാ൪ (അലനല്ലൂ൪) – കരുവാരക്കുണ്ട് മുദരിസായിരുന്ന ഹാജി അരിപ്ര മൊയ്തീ൯ മുസ്ലിയാ൪ കുമരംപുത്തൂര്‍, ബീരാന്കുമട്ടി മുസ്ലിയാര്‍ താഴെക്കോട്, കുഞ്ഞലവി മുസ്ലിയാ൪ എന്നിവരായിരുന്നു ഗുരുനാഥ൯മാ൪.
കാപ്പ് ഖാളിയായിരുന്ന മ൪ഹൂം കെ എം മുഹമ്മദ്‌ മുസ്ലിയാ൪, സമസ്ത മുശാവറ അംഗം എ വി മാനുപ്പ മുസ്ലിയാ൪ എന്നിവ൪ സഹപാഠികള്‍ ആയിരുന്നു.

അമ്പായക്കോട് മുദരിസ് എ പി ഹംസ മുസ്ലിയാ൪ ഫൈസി, സി എം എസ് മുഹമ്മദ്‌ മുസ്ലിയാ൪ തച്ചനാട്ടുകര, ഇമ്പിച്ചിക്കോയ തങ്ങള്‍, അരക്കുപറമ്പ് ഇസ്മാഈല്‍ ഫൈസി, അബൂബക്ക൪ ഫൈസി എന്നിവ൪ ശിഷ്യ൯ മാരില്‍ ചിലരാണ്.
ദ൪സ് പഠനം പൂ൪ത്തിയാക്കി വെല്ലൂ൪ ബാഖിയാത്തില്‍ ഉപരിപഠനത്തിന് പോകാ൯ ഉറച്ചപ്പോള്‍ ഉസ്താദ്‌ പറഞ്ഞു:”ഒരു വ൪ഷം ദ൪സ് നടത്തിയ ശേഷം പോകാം”. ഗുരുനാഥന്റെ” ഉപദേശ പ്രകാരം അരക്കുപറമ്പ് മഹല്ലില്‍ ദ൪സ് ഏറ്റെടുത്തു. ഈ സേവനം തുട൪ച്ചയായി നാല്പ്പംത്തൊന്നു വ൪ഷം തുട൪ന്നു.
അലനല്ലൂ൪ മേക്കോട൯ കുട്ടുപ്പു ഹാജിയുടെ മകള്‍ ആമിനയായിരുന്നു പ്രഥമ ഭാര്യ. ആദ്യ ഭാര്യയുടെ മരണ ശേഷം അവരുടെ സഹോദരി ഖദീജയെ വിവാഹം ചെയ്തു. സമസ്തയിലോ കീഴ്ഘടകങ്ങളിലോ ഔദ്യോഗിക സ്ഥാനങ്ങളൊന്നും അലങ്കരിച്ചിരുന്നില്ല.
1995ഡിസംബ൪ 5ന് (1416 റജബ് 13) സുബ്ഹിയോട് അടുത്ത സമയത്ത്‌ എഴുപത്തിമൂന്നാമത്തെ വയസ്സില്‍ മരണപ്പെട്ടു. കുമരംപുത്തൂ൪ പഴയ പള്ളിക്ക് സമീപമാണ് ഖബ൪.

No comments:

Post a Comment