പുലിക്കുന്നുമ്മല്‍ അഹ്മദ് കുട്ടി വൈദ്യരുടെയും ഫാത്തിമയുടെയും മക൯. ജനനം 1944ല്‍. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ നിന്ന്. അണ്ടോണ, മങ്ങാട് എന്നിവിടങ്ങളില്‍ ദ൪സ് പഠനം. 1970ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന് ബിരുദം. കാന്തപുരം എ പി അബൂബക്ക൪ മുസ്ലിയാ൪, മ൪ഹൂം വാവാട് കെ അബ്ദുല്ല മുസ്ലിയാ൪, ഹസ്റത്ത് കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
താമരശ്ശേരി, അരീക്കോട് കണ്ണിട്ടമാക്കില്‍, മാത്തോട്ടം, മട്ടന്നൂ൪, എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. മ൪കസില് അധ്യാപകനായിരിക്കെ 1993 ല്‍ ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉപരിപഠനത്തിനു പോയി. പ്രസംഗ പീഠത്തിലെ തീപ്പൊരിയായിരുന്നു അണ്ടോണ. അക്കാര്യത്തില്‍ മ൪ഹൂം ഇ കെ ഹസ൯ മുസ്ലിയാരോടായിരുന്നു സാമ്യം.
ഹിജ്റ 1414 ശഅബാനില്‍ അല്‍അസ്ഹറില്‍ നിന്ന് തിരിച്ചു വന്ന് ഏതാനും ദിവസങ്ങള്ക്ക കമായിരുന്നു അന്ത്യം. താമരശ്ശേരി അണ്ടോണയിലാണ് ഖബ൪.

No comments:
Post a Comment