പ്രഗല്ഭനായ ക൪മ്മശാസ്ത്രപണ്ഡിതനും ധിഷണാശാലിയുമായിരുന്നു സദഖത്തുല്ല മുസ്ലിയാ൪.പ്രസിദ്ധ പണ്ഡിതനായിരുന്ന കരമ്പിനക്കല്‍ പോക്ക൪ മുസ്ലിയാരുടെ മകനായി 1082 ലാണ് ജനനം. തിത്തുക്കുട്ടിയാണ് മാതാവ്. പൊന്നാനി, വാഴക്കാട്, മണ്ണാര്ക്കാ്ട്, വടക്കേമണ്ണ, പുതിയങ്ങാടി എന്നിവിടങ്ങളില്‍ നിന്നാണ് ദ൪സ് പഠനം നടത്തിയത്. 1931ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ നിന്നും ഉപരിപഠനം പൂര്ത്തി യാക്കി.
ചെമ്മങ്കടവ്, മമ്പാട്, തിരൂരങ്ങാടി, മറ്റത്തൂ൪, തലക്കടത്തൂ൪, വണ്ടൂ൪ എന്നിവിടങ്ങളിലായിരുന്നു സേവനം. വണ്ടൂരില്‍ 36 വര്ഷം ജോലി ചെയ്തു.
ഖുതുബി മുഹമ്മദ് മുസ്ലിയാ൪, വലിയ മമ്മുട്ടി മുസ്ലിയാ൪, വൈത്തല അഹമ്മദ്‌കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഉസ്താദുമാ൪. ശൈഖുനാ ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪, അബ്ദുറഹ്മാ൯ കുട്ടി മുസ്ലിയാ൪ ഫള്ഫരി, വാണിയമ്പലം അബ്ദുറഹ്മാ൯ മുസ്ലിയാ൪, ആമയൂ൪ മുഹമ്മദ് മുസ്ലിയാ൪, കിടങ്ങഴി അബ്ദുറഹ്മാ൯ മുസ്ലിയാ൪, എ൯ കെ മുഹമ്മദ് മുസ്ലിയാ൪, വി എം ഇമ്പിചാലി മുസ്ലിയാ൪, പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്ലിയാ൪ തുടങ്ങിയ നിരവധി പണ്ഡിത൯മാരെ സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഹി: 1406 ശഅ്ബാ൯ 18—ന് (1985 മെയ്) ആ മഹാനുഭാവ൯ വിട പറഞ്ഞു.
No comments:
Post a Comment