ഓടക്കല്‍ അലി ഹസ൯ മുസ്ലിയാരുടെ മകനായി 1919ല്‍ ഒതുക്കുങ്ങല്‍ ജനിച്ചു. കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്ലിയാ൪, കെ കെ സദഖത്തുല്ല മുസ്ലിയാ൪ എന്നിവരാണ് ഉസ്താദുമാരില്‍ പ്രധാനികള്‍.
കാന്തപുരം, ഇ സുലൈമാ൯ മുസ്ലിയാ൪, കോട്ടൂ൪ കുഞ്ഞമ്മു മുസ്ലിയാ൪, ചെരള അബ്ദുറഹ്മാ൯ മുസ്ലിയാ൪ തുടങ്ങിയവ൪ ശിഷ്യ൯മാരാണ്. പ്രഗല്ഭ്നായ മുദരിസും ക൪മ്മശാസ്ത്ര പണ്ഡിതനുമായിരുന്നു അദ്ദേഹം.ഒതുങ്ങള്‍ ഇഹ് യാഉസ്സുന്നയുടെ സ്ഥാപകനാണ്.
മലബാറിന്റൊ വിവിധ ഭാഗങ്ങളില്‍ വേരുകളുള്ള ഒരു കുടുംബമാണ് ഓടക്കല്‍ തറവാട്. ചാലിയത്ത് ദീര്ഘരകാലം സേവനം ചെയ്തതിനാല്‍ ‘’ചാലിയത്തെ മൊല്യാര്’’ എന്നാണ് അറിയപ്പെട്ടത്.
അലിഹസ്സ൯ മുസ്ലിയാരാണ് ഉസ്താദിന്റെത പിതാവ്. പൊതുരംഗത്ത് പ്രവര്ത്തിയക്കാ൯ താല്പര്യം കുറവായിരുന്നു. ദ൪സിനോടായിരുന്നു കൂടുതല്‍ കമ്പം. നെടിയാട് മ൪ഹൂം സി അബ്ദുറഹ്മാ൯ മുസ്ലിയാ൪ അദ്ദേഹത്തില്‍ ശരീക്കുമാരില്‍ പ്രധാനിയായിരുന്നു.
അബ്ദുസ്സലാം മുസ്ലിയാ൪, അബ്ദുല്‍ ഹകീം മുസ്ലിയാ൪, അബ്ദുറഷീദ് മുസ്ലിയാ൪, അബ്ദുല്‍ ഗഫൂ൪ മുസ്ലിയാ൪, അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, സൈനബ, ആസ്യ എന്നിവ൪ സന്താനങ്ങളാണ്.
1423 റബീഉല്‍ ആഖി൪ 6ന് (2003 ആഗസ്റ്റ് 15—ന്) അദ്ദേഹം വഫാത്തായി. വീടിന് സമീപത്തെ പള്ളിക്ക് അടുത്താണ് ഖബ൪.
No comments:
Post a Comment