നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഒതുക്കുങ്ങല്‍ സുലൈമാ൯ മുസ്ലിയാ൪

കാരാട്ടാലുങ്ങലിലെ ബീരാ൯ മൊയ്തീ൯ മൊല്ലയുടെ ഓത്തുപള്ളിയില്‍ പ്രാഥമിക പഠനം. 11-ാം വയസ്സില്‍ ദ൪സ് വിദ്യാഭ്യാസം ആരംഭിച്ചു. പെരുവള്ളൂരിനടുത്ത മുടക്കിയില്‍ പള്ളി, പുകയൂ൪, ഇരുമ്പുംചോല, ചാലിയം ദ൪സുകളില്‍ പഠിച്ചു. ശംസുദ്ദീ൯ മുസ്ലിയാ൪, അച്ചിപ്ര ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, മലയില്‍ ഉണ്ണീ൯ കുട്ടി മുസ്ലിയാ൪, കൈപ്പറ്റ ഉസ്താദ്‌, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുവര്യ൯മാ൪. 1965ല്‍ ദയൂബന്ദില്‍ ഉപരി പഠനം. ദയൂബന്ദ്‌ പഠനം കഴിഞ്ഞ് നാല്പ്പ ത്തൊന്നു വര്ഷ‍മായി ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന അറബിക്കോളേജില്‍ മുദരിസായി സേവനം ചെയ്യുന്നു. ഇഹ് യാഉസ്സുന്നയുടെ പ്രിന്സിിപ്പലാണ്.
എടയാട്ട് അഹ്മദ്‌ മൊല്ലയാണ് പിതാവ്‌. 1942ല്‍ ജനനം. 10 മക്കള്‍ (അഞ്ച് ആണും അഞ്ച് പെണ്ണും). വൈലത്തൂ൪ ബാവ മുസ്ലിയാ൪, എ കെ അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ചെ൪ള അബ്ദുള്ള മുസ്ലിയാ൪, പി അബ്ദുല്‍ റഹ്മാ൯ മുസ്ലിയാ൪ ശരീക്ക൯മാരാണ്. ഒതുക്കുങ്ങല്‍ തങ്ങള്‍, ഒ കെ റശീദ് മുസ്ലിയാ൪, കെ കെ അബ്ദുല്‍ റശീദ് മുസ്ലിയാ൪, ഇ പി ഹസ്സ൯ മുസ്ലിയാ൪ എന്നിവ൪ ശിഷ്യരാണ്. സമസ്ത മുശാവറ അംഗവും വൈസ്‌ പ്രസിഡന്റുസമാണിപ്പോള്‍.

No comments:

Post a Comment