നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാ൪

കാരന്തൂ൪ മ൪ക്കസ് ശരീഅത്ത് കോളേജ്‌ വൈസ്പ്രി൯സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമാണ് നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്ലിയാ൪. മുസല്യാരകത്ത് അഹമ്മദ്‌ മുസ്ലിയാരാണ്‌ പിതാവ്‌. ജനനം 1939ല്‍. മാതാവ്‌ മറിയം ബീവി. നെല്ലിക്കുത്ത് കുഞ്ഞസ്സനാജി, മഞ്ചേരി അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുറഹ്മാ൯ ഫള്ഫരി (കുട്ടി) മുസ്ലിയാ൪ തുടങ്ങിയവ൪ പ്രധാന ഗുരുനാഥ൯മാരാണ്.
ആലത്തൂ൪ പടി, കാവനൂ൪, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദരിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ്‌ പ്രി൯സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്ക സില്‍ ശൈഖുല്‍ ഹദീസാണ്. ഇപ്പോള്‍ വൈസ്‌ പ്രി൯സിപ്പലും.
വഹാബികളുടെ അത്തൌഹീദിന് “തൗഹീദ് ഒരു സമഗ്ര പഠനം” എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്ത് വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധ മുറകള്‍, ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്ട്. മിശ്കാതിനെഴുതിയ വ്യാഖ്യാനം ‘’മി൪ഖാതുല് മിശ്കാത്’’ പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്‌ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തു പറയേണ്ടതാണ്.

No comments:

Post a Comment