നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

എ.പി മുഹമ്മദ്‌ മുസ്‌ലിയാ൪ കാന്തപുരം

കോഴിക്കോട് ജില്ലയിലെ കരുവ൯ പൊയില്‍ സ്വദേശി ചെറിയ എ പി എന്ന് പ്രാസ്ഥാനിക വ്രത്തത്തില്‍ പരിചിത൯. കാന്തപുരം എ പി അബൂബക്ക൪ മുസ്‌ലിയാരുടെ ശിഷ്യ൯.മുപ്പതു വ൪ഷമായി കാന്തപുരം അസീസിയ്യയിലെ പ്രധാന മുദരിസാണ്. കാന്തപുരം പ്രദേശവുമായി സുദീ൪ഘബന്ധമുള്ളതിനാല്‍ അദ്ദേഹം കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാ൪ എന്ന് അറിയപ്പെട്ടു. കരുവ൯ പൊയില്‍ ചേക്കുട്ടിയാണ് പിതാവ്‌. 1950ല്‍ ജനനം. ആഇശ ബീവിയാണ് മാതാവ്‌. പ്രാഥമിക പഠനത്തിനു ശേഷം ദ൪സ് വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു.
എ.പി.അബൂബക്ക൪ മുസ്ലിയാരുടെ കീഴില്‍ പൂനൂ൪, കോളിക്കല്‍, മങ്ങാട്‌ എന്നിവിടങ്ങളിലാണ് ദ൪സ് പഠനം. 1970ല്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടി അധ്യാപന രംഗത്ത്‌ വന്നു.
കാന്തപുരത്തിന് കീഴില്‍ കാന്തപുരം ജുമാമസ്ജിദില്‍ രണ്ടാം മുദരിസായി തുടക്കം.അസീസിയ്യ ദ൪സ് കോളേജാക്കി ഉയ൪ത്തിയപ്പോള്‍ വൈസ്‌ പ്രി൯സിപ്പലായ മുഹമ്മദ്‌ മുസ്ലിയാ൪ കാന്തപുരം മ൪കസിലേക്ക് മാറിയപ്പോള്‍ പ്രി൯സിപ്പലായി.
കോഴിക്കോട്‌ താലൂക്ക്‌ എസ് എസ് എഫ് കമ്മിറ്റി, കൊടുവള്ളി സിറാജുല്‍ ഹുദായില്‍ വച്ച് രൂപീകരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് വൈ എസ് കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറയുടെ സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൗണ്സിരല്‍ മെമ്പ൪, ഫതവ കമ്മിറ്റി കണ്വീാന൪, സുന്നീ വിദ്യാഭ്യാസ ബോര്ഡ് ‌ പാഠപുസ്തക സ്ക്രീനിംഗ് കമ്മിറ്റി അംഗം, സുന്നി വോയിസ്‌ കണ്സുള്ട്ടംന്റ്മ എഡിറ്റ൪ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ആശയ സംവാദങ്ങളില്‍ മുഖ്യപങ്കാളിയാണ് എ പി മുഹമ്മദ്‌ മുസ്ലിയാ൪. പൂനൂ൪, പുളിക്കല്‍, പട്ടാമ്പി, പെരുമ്പാവൂ൪, കൊട്ടപ്പുറം എന്നിവിടങ്ങളില്‍ നടന്ന സംവാദങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഏറണാകുളം, പൊന്നാനി, വടകാഞ്ചേരി, കോഴിക്കോട്‌ എന്നീ കോടതികളില്‍ ഖാദിയാനികളുടെ ഖബ൪സ്ഥാ൯, ഖുതുബ പരിഭാഷ (മുക്കുതല), ജാറം സ്ഥിരപ്പെടുത്തല്‍ (വടകാഞ്ചേരി), വഖഫ്‌ സ്വത്ത്‌ നിലനിര്ത്തപല്‍ (വെള്ളിയഞ്ചേരി) എന്നീ കാര്യങ്ങള്ക്ക് വേണ്ടി ഹാജരായി. കുറ്റമറ്റ വിഷയാവതാരകനാണ്. കൊട്ടപ്പുറത്തതടക്കം നിരവധി സംവാദങ്ങളില്‍ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റം സാധ്യമാക്കിയതില്‍ ആ പ്രസംഗവൈഭവത്തിന് പങ്കുണ്ട്.

No comments:

Post a Comment