നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪

മലപ്പുറം ജില്ലയിലെ കോഡൂ൪ പെരിങ്ങോട്ട് പാലമാണ് സ്വദേശം. കോട്ടുമലയില്‍ തുടര്ച്ച യായി വളരെക്കാലം ദ൪സ് നടത്തിയതിനാലാണ് പേരിനൊപ്പം കോട്ടുമല എന്ന നാമം വന്നത്. തറയില്‍ കുഞ്ഞാലിയാണ് പിതാവ്‌. ആഇശയാണ് ഉമ്മ. കാടേരി മുഹമ്മദ്‌ മുസ്ലിയാ൪, അബ്ദുല്‍ അലി കോമു മുസ്ലിയാ൪, ശൈഖ് ആദം ഹസ്രത്ത്‌ മുതലായവരാണ് ഗുരുവര്യ൪. വല്ലപ്പുഴ അബ്ദുല്ലപ്പു മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ തുടങ്ങിയ പ്രമുഖ൪ സഹപാഠികളാണ്.
കോട്ടുമല, പരപ്പനങ്ങാടി പനയത്തില്‍ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. 1962 മുതല്‍ 1977 വരെ ജാമിഅയില്‍ പ്രഫസറായിരുന്നു. 1977 മുതല്‍ പ്രിന്സി പ്പലായി. നന്തി ദാറുസ്സലാമിലും അല്പ കാലം പ്രി൯സിപ്പലായിട്ടുണ്ട്. എം എം ബശീ൪ മുസ്ലിയാ൪, കെ കെ ഹസ്രത്ത്‌, ഇ കെ ഹസ്സ൯ മുസ്ലിയാ൪ എന്നിവരുടെയും ഗുരുവാണ് അദ്ദേഹം.
1987 ജൂലായ്‌ 30ന് ദുല്ഹ.ജ്ജ്‌ 5ന് വ്യാഴാഴ്ച്ച കോഴിക്കോട്‌ വെച്ചായിരുന്നു മരണം.

No comments:

Post a Comment