നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

എം എം ബശീ൪ മുസ്ലിയാ൪

സമസ്തയില്‍ ഏറ്റവും പ്രായം കുറഞ്ഞ പണ്ഡിതനായിരുന്നു ബശീ൪ മുസ്ലിയാ൪.മലപ്പുറം ജില്ലയിലെ ചെറൂരാണ് സ്വദേശം. 1930—ലാണ് ജനനം. പ്രസംഗകനും എഴുത്തുകാരനുമായിരുന്നു. 1960 ല്‍ ഡിസംബ൪ 24നാണ് സമസ്ത മുശാവറയിലേക്ക് കടന്നു വരുന്നത്. കോട്ടുമലയിലായിരുന്നു ദ൪സ് ജീവിതം. പ്രധാന ഉസ്താദ്‌ കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪ തന്നെ. 1955—ലാണ് വെല്ലൂരില്‍ നിന്ന് എം എഫ് ബി എടുത്തു പുറത്തിറങ്ങിയത്. അച്ചനമ്പലം, മറ്റത്തൂ൪, വെളിമുക്ക്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ മുദ൪രിസായിട്ടുണ്ട്. കടമേരി റഹ്മാനിയ്യയില്‍ പ്രിന്സി൪പ്പാള്‍ ആയിട്ടുണ്ട്‌. 1987 ജനുവരി 22ന് (ജമാദുല്‍ ഊലാ 21) എം എം ബശീ൪ മുസ്ലിയാ൪ അന്തരിച്ചു. ചേറൂ൪ വലിയ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ഖബ൪.

No comments:

Post a Comment