നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ശൈഖ് അബ്ദുല്‍ ഖാദി൪ സാനി(റ)

ജനനം വളപ്പട്ടണത്ത്. ചെറുപ്പത്തില്‍ തന്നെ പല അമാനുഷികതകളും ദൃശ്യമായിരുന്നു. പെരിങ്ങത്തൂ൪ അലിയ്യുല്‍ കൂഫിയുടെ ശിഷ്യത്വം സ്വീകരിച്ചു. നഖ്ശബന്ദീ ത്വരീഖത്തുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വളപട്ടണത്തും പരിസരങ്ങളിലും ജനപ്രീതി വര്ധി്ച്ചു. ദൂരദിക്കുകളില്‍ നിന്ന് പല അഭ്യര്ത്ഥ നയുമായി ജനങ്ങള്‍ എത്താ൯ തുടങ്ങി. ആത്മീയതയിലൂടെ ശൈഖ് പുതിയ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തു. ഇക്കാരണത്താല്‍ കേരലത്തിലങ്ങോളമിങ്ങോളം അദ്ദേഹം അറിയപ്പെട്ടു.
ശൈഖ് അബ്ദുല്‍ ഖാദി൪ സാനിയുടെ പരമ്പരയില്‍ നിരവധി മഹാന്മാെ൪ ജനിച്ചു. അവരില്‍ ഒരു പ്രധാനിയാണ് ചാലിയത്ത്‌ മഖാമിലുള്ള ശൈഖ് നൂറുദ്ദീ൯ അശ്ശാലിയാത്തി. മഹത്തായ സംസ്കാരം ഉയര്ത്തി പ്പിടിക്കുന്ന പ്രദേശമാണ് ശൈഖ് അബ്ദുല്‍ ഖാദി൪ സാനിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പുറത്തിയില്‍. പുറത്തില്‍ ജുമുഅത്ത് പള്ളിക്ക് സമീപമാണ് ശൈഖിന്റെ‍ ഖബ൪.

No comments:

Post a Comment