നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

അയനിക്കാട് ഇബ്രാഹീം മുസ്ലിയാ൪

1903—ല്‍ ഖാലിദ്‌ മുസ്ലിയാരുടെ മകനായി അയനിക്കാട്ടാണ് ജനനം. കുഞ്ഞായിശുമ്മയാണ് മാതാവ്‌. അയനിക്കാട്, കൂട്ടായി, വടകര എന്നിവിടങ്ങളിലെ ദ൪സുകളിലും ബാഖിയാത്തിലും പഠിച്ചു. അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്‌, അബ്ദു൪റഹീം ഹസ്രത്ത്‌, കൂട്ടായി അബൂബക്ക൪ മുസ്ലിയാ൪, ബാവ മുസ്ലിയാ൪ എന്നിവരില്‍ നിന്നും പഠനം. പയ്യോളി, വടകര, പടന്ന, മാട്ടൂല്‍, അയനിക്കാട്, കൂട്ടായി, വെട്ടം, പുതിയങ്ങാടി, കൈലാശ്ശേരി, അന്നശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ഖാളി.
1957ഫിബ്രവരി 23ന് ചേര്ന്നി മുശാവറയാണ് അയനിക്കാടിനെ വിദ്യാഭ്യാസ ബോര്ഡ്ി‌ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്‌.
 1945ല്‍ കാര്യവട്ടത്ത് ചേര്ന്നന സമസ്തയുടെ സമ്മേളനത്തില്‍ എസ് വൈ എസ് കമ്മിറ്റി രൂപീകരണത്തിന്റെയ മുന്നോടിയായി ഒരു ഇശാഅത്ത് കമ്മിറ്റി രൂപവല്ക്കാരിച്ചിരുന്നു. പ്രസ്തുത ഒമ്പതംഗ കമ്മിറ്റിയില്‍ അയനിക്കാട് അംഗമായിരുന്നു. 1957ലെ മുശാവറ യോഗത്തിലാണ് വിദ്യാഭ്യാസ ബോര്ഡിുനെ പൂര്ണ്ണ മായി സമസ്തയുടെ കീഴിലാക്കിയത്. 1975 ഡിസംബ൪ 2—നായിരുന്നു അദ്ദേഹത്തിന്റെല അന്ത്യം. അയനിക്കാട്ടാണ് ഖബ൪.

No comments:

Post a Comment