1942-ലാണ് ബീരാ൯ മുസ്‌ലിയാരുടെ ജനനം. ചോലക്കല്‍ കുന്നയമ്മുവാണ് പിതാവ്. മാതാവ് ഇയ്യാത്തു. മുഹമ്മദ്, മോയ്ദീ൯ കുട്ടി, അബ്ദുള്ള ഇബ്റാഹീം, എന്നിവരാണ് സഹോദരങ്ങള്‍. കൊയിലാണ്ടി കൊല്ലത്തുനിന്ന് മലപ്പുറത്തെത്തിയ മാഹി൯ എന്നയാളുടെ സന്താന പരമ്പരയിലാണ് എ സി എസിന്റെക ജനനം.
പാറയില്‍ മുഹമ്മദ് മൊല്ല, കരു പറമ്പ൯ അഹ്മദ് കുട്ടി മുസ്‌ലിയാ൪, നൂറുദ്ധീ൯ മുസ്‌ലിയാ൪, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാ൪, അബ്ദുല്‍ അസീസ് മുസ്‌ലിയാ൪, പാങ്ങില്‍ അബ്ദുള്ള മുസ്‌ലിയാ൪ എന്നിവ൪ ഗുരു നാഥ൯മാരാണ്.
താനൂ൪, കോഡൂ൪ എന്നിവിടങ്ങളിലായിരുന്നു പഠനം.
1970-ലാണ് സമസ്തയുടെ മുബല്ലിഗായി നിയമിതനാവുന്നത്. കുന്നും മലയും താണ്ടി, മദ്രസകള്‍ സ്ഥാപിക്കാനും മഹല്ലുകളില്‍ സുന്നീ പ്രവര്ത്ത നം സജീവമാക്കാനും പ്രയത്നിച്ചു.
No comments:
Post a Comment