നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

നെടിയനാട് സി അബ്ദുറഹ്മാ൯ മുസ്ലിയാ൪

ചാലില്‍ കുഞ്ഞിബാവ മുസ്ലിയാരുടെ മകനായി 1919—ലാണ് ജനനം. ഉമ്മാത്തു ഹജ്ജുമ്മയാണ് മാതാവ്‌.
സി ഹൈദ൪ഹാജി, സി അബ്ദുസ്സമദ് മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ മുസ്ലിയ൪, അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, അബൂബക്ക൪ മുസ്ലിയാ൪, ആഇശ എന്നിവ൪ സഹോദരീസഹോദര൯മാരാണ്. ഓത്തുപുരയില്‍ കുഞ്ഞമ്മു മൊല്ല, പിതാവ്‌ കുഞ്ഞിബാവ മുസ്ലിയാ൪, സി മോയി൯ കുട്ടി മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, മലയമ്മ അബൂബക്ക൪ മുസ്ലിയാ൪ എന്നിവരാണ് ഗുരുവര്യ൪.
നാട്ടിലെ എല്‍ പി സ്കൂള്‍, ഓത്തുപള്ളി, വട്ടക്കുണ്ടുങ്ങല്‍, വാഴക്കാട് ദാറുല്‍ ഉലൂം, മദ്രാസ്‌ ജമാലിയ്യ, വെല്ലൂ൪ ബാഖിയാത്ത്‌ എന്നിവിടങ്ങളില്‍ പഠനം. പന്നൂര്‍, പാലങ്ങാട്, നെടിയനാട് എന്നിവിടങ്ങളില്‍ സേവനം. നെടിയനാട് ജുമാമസ്ജിദില്‍ നാല്പളത്‌ വ൪ഷം ഖാളിയും മുദ൪രിസുമായിരുന്നു.
സമസ്ത കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ് , 1954 മുതല്‍ വിദ്യാഭ്യാസ ബോര്ഡ്ക‌ മെമ്പ൪, സമസ്ത അറുപതാം വാര്ഷിഭകം നടക്കുമ്പോള്‍ നിലവിലുള്ള മുശാവറ അംഗങ്ങളില്‍ പത്താമത്തെ അംഗം. വാവൂര്‍ മലയില്‍ ബീരാ൯ മുസ്ലിയാരുടെ മകളാണ് ഭാര്യ. ആഇശ, മുഹമ്മദ്‌ ഫൈസി, സി അബ്ദു൪റസാഖ്‌ മാസ്റ്റ൪, അബ്ദുല്‍ ലത്വീഫ് മാസ്റ്റ൪ എന്നിവ൪ മക്കളാണ്. 2002 ആഗസ്ത് 16നായിരുന്നു മരണം. പന്നൂര്‍ ജുമുഅത്ത് പള്ളി ഖബ൪ സ്താനില്‍ റോഡിന് സമീപമാണ് ഖബ൪.

No comments:

Post a Comment