നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

വൈലത്തൂ൪ ബാവ മുസലിയാ൪

1936ല്‍ നന്തലയില്‍ സൈദാലിക്കുട്ടിയുടെ മകനായി ബാവ മുസ്ലിയാ൪ ജനിച്ചു. പ്രഥമ ഗുരു സ്വന്തം മാതാവ് തന്നെയാണ്. തിരൂരങ്ങാടി ബാപ്പു മുസ്ലിയാ൪, കരിങ്ങപ്പാറ മുഹമ്മദ് മുസ്ലിയാ൪, കുഞ്ഞി മൊയ്തീ൯ കുട്ടി മുസ്ലിയാ൪, പാങ്ങില്‍ അബ്ദുള്ള മുസ്ലിയാ൪, കാപ്പാട് ഇബ്രാഹീം മുസ്ലിയാ൪. എന്നിവരാണ്‌ ദ൪സിലെ ഗുരു വര്യ൯മാ൪, ഒ.കെ.ഉസ്താദും ഗുരു പരമ്പരയില്‍ പെടും. ചേലൂ൪, പേരാമ്പ്ര, ഓമച്ചപ്പുഴ, ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്നഃ എന്നിവിടങ്ങളില്‍ പഠിച്ച ശേഷം ബാപ്പു ഉസ്താദിന്റെല ഖുസൂസി ക്ലാസും കഴിഞ്ഞ് ദയൂമന്തില്‍ പോയി അല്ഖാലസിമായി.
തെയ്യാല, തിരൂരങ്ങാടി, വളവന്നൂ൪, വെളിമുക്ക്, ചെമ്മങ്കടവ്, ഓമച്ചപ്പുഴ എന്നീ സ്ഥലങ്ങളില്‍ ദര്സ് ‌ നടത്തി. പതിനാലു വര്ഷയമായി ഇഹ് യാഉസസുന്നയിലാണ് സേവനം. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗമാണ്. 1989ല്‍ സമസ്തയുടെ വഴി വിട്ട പോക്കില്‍ പ്രതിഷേധിച്ച് ഇറങ്ങി വന്ന പതിനൊന്നു പേരില്‍ ബാവ മുസ്ലിയാരും ഉണ്ടായിരുന്നു. ഉളളാള്‍ തങ്ങള്‍ നേത്രത്വം നല്കുധന്ന സമസ്തയിലും ബാവ മുസ്ലിയാ൪ അംഗമാണ്.

No comments:

Post a Comment