കോടമ്പുഴ മുഹമ്മദ് മുസ്ലിയാരാണ് പിതാവ്. അബ്ദു മുസ്ലിയാരുടെ മകള്‍ ആഇശ മാതാവാണ്. ബേപ്പൂ൪ റഹ്മാനിയ്യ മദ്രസ, മാവൂ൪, വാഴക്കാട്, എന്നിവിടങ്ങളിലായിരുന്നു പഠനം. സ്വന്തം പിതാവായ മുഹമ്മദ് മുസ്ലിയാ൪, കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪, സി എച്ച് അബ്ദു൪റഹ്മാ൯ മുസ്ലിയാ൪, മേമുണ്ട കുഞ്ഞബ്ദുള്ള മുസ്ലിയാ൪, വാഴക്കാട് ബീരാ൯ മുസ്ലിയാ൪ എന്നിവ൪ വഴക്കാട്ടു നിന്നുള്ള ഗുരുനാഥ൯മാരാണ്. പ്രൈവറ്റായി എസ് എസ് എല്‍ സി എഴുതി. ഒന്നുമുതല്‍ പത്തു വരെയുള്ള വിദ്യാഭ്യാസ ബോര്ഡിനന്റൊ പുസ്തകങ്ങള്‍ ബാവ മുസ്ലിയാരുടെതാണ്. താരീഖുകളും ഉലൂമുല്‍ ഖുര്ആാനും ദുറൂസുത്തസ്കിയയും ഖുലാസയും ബാവ മുസ്ലിയാരെ മനസ്സിലാക്കാ൯ ധാരാളം മതി.
അന്ത്യ പ്രവാചകന്റെ പ്രവചനങ്ങള്‍, കാത്തിരുന്ന പ്രവാചക൯, ഇ൯ഷുറ൯സിന്റെക ഇസ്‌ലാമിക മാനം, തഖ് ലീദ്: സംശയവും മറുപടിയും, ഉറക്കും സ്വപ്നവും, മാര്ജാര ശാസ്ത്രം, ആത്മജ്ഞാനികളുടെ പറുദീസ ഗദ്യ വ്യാഖ്യാനം, മൊഴിയും പൊരുളും, ഹദീസ് അര്ത്ഥയവും വ്യാഖ്യാനവും, ചിന്താകിരണങ്ങള്‍, ജനിതകശാസ്ത്രത്തിന്റെത ഇന്ദ്രജാലം എന്നിവ രചനകളില്‍ ചിലതാണ്. ബാവ മുസ്ലിയാരുടെ ലേഖന സമാഹാരം ദാറുല്‍ മആരിഫ് വിദ്യാര്ത്ഥി കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments:
Post a Comment