നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ബേപ്പൂ൪ ഖാളി അഹ്മദ്‌ കോയ മുസ്ലിയാ൪

സുന്നത്ത്‌ ജമാഅത്തിന്റെട കര്മ്മം ധീരനായ പ്രവര്ത്ത കനും ധൈര്യശാലിയുമായിരുന്നു ബേപ്പൂ൪ ഖാളി എന്ന പേരില്‍ പ്രസിദ്ധനായ പി.പി മുഹമ്മദ്‌ കോയ മുസ്ലിയാ൪.
കല്ലായി പുഴയുടെ തെക്കേ ഓരം മുതല്‍ വടക്ക്‌ ബേപ്പൂ൪ പുഴ വരെയും പടിഞ്ഞാറ്‌ കടല്‍ മുതല്‍ കിഴക്ക്‌ ഫറോക്ക്‌ പുഴ വരെയുമുള്ള ചക്കുംകടവ്‌, പന്നിയങ്കര, കപ്പക്കല്‍, മീഞ്ചന്ത, നടുവട്ടം, ബേപ്പൂ൪, കോട്ടുമ്മല്‍, ചെറുവണ്ണൂ൪ എന്നീ മഹല്ലുകളുടെ അംഗീകൃത ഖാളിയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്ട് നിന്ന് രൂപീകരിക്കാ൯ വേണ്ടി ഇറങ്ങി പ്രവര്ത്തി ച്ച ആദ്യ സംഘത്തില്‍ പി പി മുഹമ്മദ്‌ കോയ മുസ്ലിയാ൪ ഉണ്ടായിരുന്നു. 1934 നവംബ൪ 14 ന് സമസ്ത റജിസ്റ്റ൪ ചെയ്തപ്പോള്‍ പതിനൊന്നാം നമ്പറായി പുത്തലത്ത്‌ പീടികക്കല്‍ മുഹമ്മദ്‌ മൗലവി എന്ന് കാണാവുന്നതാണ്. മുഹമ്മദ്‌ മുസ്ലിയാരാണ്‌ പിതാവ്‌. നാല് ഉപ്പാപ്പമാരുടെ പേര് മുഹമ്മദ്‌ എന്ന് തന്നെയാണ്. ഖദീജ എന്നവരാണ് മാതാവ്‌. സമസ്തയുടെ ആദ്യകാല നേതാവും മുഫ്തിയുമായിരുന്ന അഹമ്മദ്‌ കോയശ്ശാലിയാത്തി ബേപ്പൂ൪ ഖാളിയുടെ മച്ചുന൯ ആയിരുന്നു. സമസ്തയുടെ ഖജാഞ്ചിയും മസ് ലഹത്ത് കമ്മറ്റി ചെയ൪മാനുമായിരുന്നു മുസ്ലിയാ൪. പണ്ഡിത൯മാര്ക്കി ടയില്‍ സ്വാഭാവികമായുണ്ടാകുന്ന തര്ക്കസങ്ങള്‍ അദ്ദേഹത്തിന്റെര മുമ്പിലായിരുന്നു തീര്പ്പ് ‌ കല്പ്പി്ച്ചിരുന്നത്. മുത്തന്നൂ൪ പള്ളി, മൊയ്തീ൯ പള്ളി എന്നീ കേസുകള്‍ നടത്താ൯ മുന്നിട്ടിറങ്ങിയത് അദ്ദേഹമാണ്.
1969 മെയ്‌ 7ന് സഫ൪ 20ന് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം ഉപയോഗിച്ച 100 വര്ഷംങ പഴക്കമുള്ള തലപ്പാവ്‌ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

No comments:

Post a Comment