നന്മ പകരൂ .അള്ളാഹു നന്മ പകരുന്നവരെ സ്നേഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ.195)- കൂടുതല്‍ വിഭവങ്ങള്‍ വൈകാതെ . . . നിങ്ങള്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ അറിവില്‍ പെട്ടതും മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്നതുമായ വിഷയങ്ങള്‍ മെയില്‍ ഐഡിയില്‍ അറിയിക്കുക. ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂട്ടിച്ചേര്‍ക്കല്‍ , തിരുത്ത്‌ എന്നിവ ashraf@sunnionlineclass.com എന്ന ഇ-മെയില്‍ ഐഡിയിലോ Ashraf_Elamkulam എന്ന കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഐഡിയിലോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ശൈഖ് മുഹമ്മദുല്‍ കാലിക്കൂത്തി

അശൈഖ് അലാവുദ്ദീ൯ ഹിമ്മസി കോഴിക്കോട്‌ നിന്ന് വിവാഹം കഴിച്ചതിലുള്ള പുത്രനാണ് മുഹമ്മദുല്‍ കാലിക്കൂത്തി എന്ന മാമുക്കോയ ശൈഖ്. ജനനം ഹിജ്റ: 930ല്‍. പലനാടുകളും സന്ദ൪ശിക്കുകയും സൂഫിയാക്കളുമായി ബന്ധപ്പെടുകയും ചെയ്തു. അശ്ശിയില്‍ വെച്ച് അദ്ദേഹം ശൈഖുമായി സന്ധിച്ചു. അദ്ദേഹത്തിന്റെമ ഉപദേശ നിര്ദേശശ പ്രകാരം ഒരു പള്ളി നിര്മി.ച്ചു. റൗളാ ശരീഫും, ഏദ൯, യമ൯ എന്നീ രാജ്യങ്ങളും സന്ദര്ശികച്ചു.
കേരളത്തില്‍ നിന്ന് കച്ചവടാവശ്യാ൪ത്ഥം യമനില്‍ എത്തിയ കേരളം ഭരിച്ച സാമൂതിരിയുടെ കപ്പിത്താനുമായി സംസാരിച്ച് നാട്ടിലേക്ക്‌ തിരിച്ചു. ഇത് ഹിജ്റ: 974 സഫ൪ എട്ടിനായിരുന്നു. നാട്ടിലെ നല്ലവരായ ജനങ്ങള്‍ ശൈഖിനെ സ്വീകരിച്ചു. ശൈഖിന്റെട പ്രശസ്തി വര്ധിതച്ചു. സന്ദര്ശളകരില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ പാവങ്ങള്ക്ക് ‌ വിതരണം ചെയ്തു. പൊന്നാനിയിലെ അബ്ദുല്‍ അസീസ്‌ മഖ്ദൂമുമായി ബന്ധപ്പെട്ടു.
സാമൂതിരി ശൈഖിനെ കാണാ൯ ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുസ്‌ലിംകളുടെ സുരക്ഷിതത്വം ഉറപ്പാക്കാ൯ ഉപദേശിച്ചു. സാമൂതിരിയുടെ സൈന്യവുമായി ഫ്രഞ്ച് സൈന്യം ചാലിയത്ത്‌ നിന്നും ഏറ്റുമുട്ടി. സാമൂതിരിയുടെ സൈന്യം വിജയിച്ചു. സാമൂതിരിക്കും മാതാവിനും ശൈഖില്‍ വലിയ വിശ്വാസമായിരുന്നു. 40 വയസ്സായപ്പോള്‍ ശൈഖ് രോഗിയായി. മരണ ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാ൯ ഒരാളെ ഏല്പ്പി ച്ചു. വസ്ത്രങ്ങളും മറ്റു വസ്തുക്കളും വാങ്ങി വെച്ചു.

No comments:

Post a Comment